കുവൈത്ത് സിറ്റി> സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. വർക്ക് പെർമിറ്റ് റദ്ദാക്കലും റെസിഡൻസ് ഭേദഗതി ചെയ്യാനുള്ള പുതിയ സേവനങ്ങളാണ് ഇപ്പോൾ ആപ്പിൽ പുതുതായി ലഭ്യമാവുന്നത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഓൺലൈൻ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകൾ നടത്താൻ സാധിക്കും.
ആപ് വഴി ലഭിക്കുന്ന അപേക്ഷകൾ അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. തുടർന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് സഹേൽ ആപ്പ് വഴി ലഭ്യമായിട്ടുള്ളത്. സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹേൽ ആപ്പ് ഒരുക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിലേറെ വരിക്കാരാണ് നിലവിൽ സഹേൽ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..