23 April Tuesday

സലാല സോഷ്യല്‍ ക്ലബ്‌ കേരള വിങിന് പുതിയ ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ഡോ. ഷാജി പി. ശ്രീധര്‍, സനീഷ് ചോലക്കര, സയ്ദ് ആസിഫ് ഹുസൈന്‍, ബൈറ ജ്യോതിഷ്

സലാല: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല ബ്രാഞ്ചിന്റെ കേരള വിങിന് പുതിയ ഭരണസമതി.

ഭാരവാഹികളായി ഡോ. ഷാജി പി ശ്രീധര്‍ (കണ്‍വീനര്‍), സനീഷ്  ചോലക്കര (കോ കണ്‍വീനര്‍), സയ്ദ് ആസിഫ് ഹുസൈന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ബൈറ ജ്യോതിഷ് (ലേഡി കോ ഓര്‍ഡിനേറ്റര്‍), വിജോ കുര്യന്‍  തുടിയന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബാബു കുറ്റ്യാടി  (സെക്രട്ടറി, പബ്ലിക് & സോഷ്യല്‍ വെല്‍ഫെയര്‍), കൃഷ്ണ ദാസ് (സെക്രട്ടറി, സ്‌പോര്‍ട്‌സ്), സുരേഷ് ബാബു, അനീഷ് അസീസ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).


യോഗത്തില്‍ സുരേഷ് ബാബു അധ്യക്ഷനായി. സോഷ്യല്‍ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, നിരീക്ഷക സുവര്‍ണ എന്നിവര്‍ സാന്നിഹിതരായി.

സലാല ബ്രാഞ്ചിനു കീഴില്‍ കേരള വിങ് ഉള്‍പ്പെടെ 15 ഭാഷാ വിഭാഗങ്ങളും ആറു ഫോറങ്ങളുമാണുള്ളത്. ഒമാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top