16 April Tuesday

അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്‌മാരക ഷട്ടിൽ ടൂർണമെന്റ്‌ ഫ്ലയർ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

കുവൈറ്റ്‌ > ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻകുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽഡിസംബർ3ന് അഹമ്മദി ഐ സ്‌മാഷ് ബാഡ്‌മിന്റൻ അക്കാദമി കോർട്ടിൽ നടത്തുന്ന വിടപറഞ്ഞ മലയാള ചലച്ചിത്രനടൻ നെടുമുടിവേണു സ്‌മാരക എവർ റോളിങ്‌ ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്‌മിൻറൺ ടൂർണമെന്റിന്റെ ഫ്ലയർ  പ്രകാശനം 19 നവംബർ 2021 വെള്ളിയാഴ്‌ച‌ മംഗഫിൽ നടന്നു.

അജ്പാക് സ്‌പോർട്സ് വിങ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റ അധ്യക്ഷനായി. ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർ അപക്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് മാനേജർ ജാബർ അലി ഫ്ലയർ പ്രകാശനം ചെയ്‌തു‌. പ്രസിഡന്റ്‌ രാജിവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ ബിനോയി ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, ഭാരവാഹികളായ സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, അശോകൻ വെൺമണി, ബിജി പള്ളിക്കൽ, അബ്‌ദുറഹ്മാൻ പുഞ്ചിരി, ബാബു തലവടി, പ്രജീഷ് മാത്യു, ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top