കൂത്തുപറമ്പ് > സൗദി അറേബ്യ ജുബൈലിൽ വച്ച് മരണപ്പെട്ട ദമ്മാം നവോദയ കുടുംബവേദി ജുബൈൽ ഹർദ്ദീസ് യൂനിറ്റംഗം പ്രവീൺ കെ ടിയുടെ കുടുംബ സഹായ ഫണ്ട് സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർമാനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജൻ ഭാര്യ ഷൈനിക്ക് കൈമാറി. കൂത്തുപറമ്പ് പൂക്കോട് നടന്ന ചടങ്ങിൽ സിപിഐഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം വില്ലേജ് സെക്രട്ടറി ദിനേശ് കുമാർ പൂക്കോട് സ്വാഗതവും നവോദയ മുൻ ഭാരവാഹി ശാർങ്ങധരൻ നന്ദിയും പറഞ്ഞു. നവോദയ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്ര കുടുംബ വേദി എക്സിക്യൂട്ടീവ് അംഗം പ്രജീഷ് കോറോത്ത് വി ശദീകരിച്ചു. പ്രവാസി സംഘം ഏരിയാ പ്രസിഡണ്ട് അബ്ദുള്ള, നവോദയ ഭാരവാഹികളായ ബാബു കെ പി , ലിനിഷ, ശ്രീഹന്ന, നിധീഷ്,അഭിന എന്നിവരും പ്രവാസി സംഘം പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..