24 April Wednesday

ദൃശ്യ സംഗീത വിസ്മയമൊരുക്കി നവോദയ വിന്റർ ഫെസ്റ്റ് 2022

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ദമ്മാം>  നവോദയ സാംസ്കാരികവേദി കിഴക്കൻപ്രവശ്യയുടെ കീഴിൽ കോബാർ മേഖല  വിന്റർഫെസ്റ്റ് -2022 എന്ന മെഗാ ഇവൻ്റ് സംഘടിപ്പിച്ചു. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരായ കണ്ണൂർ ഷെരിഫ്, ഫാസില ബാനു, യുംന അജിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ആയിരക്കണക്കിന് കലാ ആസ്വാദകരാണ് തങ്ങളുടെ പ്രിയഗായകരുടെ പാട്ടുകൾ കേൾക്കുവാൻ വിവിധ ഇടങ്ങളിൽ നിന്നും ദമ്മാമിൽ എത്തിയത്.

ജുബൈൽ മുതൽ അൽഹസ്സ വരെ വ്യാപിച്ചു കിടക്കുന്ന  കിഴക്കൻപ്രവിശ്യയിലെ നൂറ്റിയിരുപതോളം കലാകാരന്മാർ അവതരിപ്പിച്ച കേരളതനിമവിളിച്ചോതിയ വിവിധ കലാപരിപാടികൾ കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.ട്രാവൽഏജൻസി രംഗത്തെ പ്രമുഖ സ്ഥാപനമായ അക്ബർ ട്രാവൽസിനോടൊപ്പം കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

നവോദയ നടത്തിവരുന്ന സാമൂഹ്യക്ഷേമ,കലാ സാംസ്കാരിക, കായിക പ്രവർത്തനങ്ങൾക്കു പൊതുസമൂഹം നൽകുന്ന പിന്തുണയാണ് വിന്റർ ഫെസ്റ്റിലെ ജനപങ്കാളിത്തമെന്നും സ്വാഗതസംഘം ചെയർമാൻ രാജേഷ് ആനമങ്ങാട് , ജനറൽ കൺവീനർ ഹമീദ് മാണിക്കോത്ത് എന്നിവർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി വിവിധ സ്റ്റാളുകൾ, ഗെയിംസെന്റർ , എന്റർടൈൻമെന്റ് കോർണർ, ഫുഡ്‌സ്റ്റാളുകൾ എന്നിവ ഒരുക്കിയിരുന്നു.നവോദയ  രക്ഷാധികാരി  പവനൻ മൂലീക്കീൽ, കേന്ദ്ര ജനറൽ സെക്രട്ടറി റഹിം മടത്തറ എന്നിവർ വിന്റർഫെസ്റ്റിനു ആശംസ അറിയിച്ചു സംസാരിച്ചു. മുഖ്യ രക്ഷാധികാരി ബഷീർ വരോട്, രഞ്ജിത്ത് വടകര,നന്ദിനി മോഹൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top