20 April Saturday

ജിദ്ദ നവോദയ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

നവോദയ ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ ഷറഫുദ്ദീൻ കാളികാവ് സംസാരിക്കുന്നു

മക്ക > ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ ജിദ്ദ നവോദയ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു. ഹജ്ജ് കർമത്തിനായി  എത്തുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്നതിനായാണ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചത്.മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാഷ്‌ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും നവോദയ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്.

വളണ്ടിയർ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അസീസിയ, വിവിധ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഹജ്ജിമാർക്ക് ലഭ്യമാക്കും. നവോദയ വളണ്ടിയർ ക്യാപ്റ്റൻ ഷറഫുദ്ദീൻ കാളികാവ് വളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകി. മക്ക വളണ്ടിയർ മീറ്റിന്  മക്ക നവോദയ ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ എണ്ണപ്പാടം മീറ്റ് ഉദ്ഘാടനം ചെയ്‌തു. ട്രഷറർ ബഷീർ നിലമ്പൂർ പാനൽ അവതരിപ്പിച്ചു. ബുഷർ, റാഫി മേലാറ്റൂർ, റിയാസ് വെള്ളാമ്പുറം, നഴ്‌സൽ പത്തനംതിട്ട, സാലിഹ് വാണിയമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. ഷജീർ കൊല്ലം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top