19 April Friday

നവോദയ വനിതാവേദി കലാസന്ധ്യയും എക്സിബിഷനും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ദമ്മാം > നവോദയ വനിതാവേദി വനിതാസംഗമത്തോട് അനുബന്ധിച്ച് കലാസന്ധ്യയും എക്‌സിബിഷനും സംഘടിപ്പിച്ചു. 22 യൂണിറ്റുകളിൽ നിന്നുള്ള 50 ഗായികമാർ അണിനിരന്ന അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അൽ ഹസ്സ, ജുബൈൽ ടൗൺ, ജുബൈൽ അറയ്‌ഫി, കോബ്ബാർ, ദമ്മാം എന്നീ അഞ്ച്  ഏരിയയിൽ നിന്നും 134 പേർ പങ്കെടുത്ത  കലാപരിപാടികൾ അരങ്ങേറി. വിവിധ നൃത്തരൂപങ്ങൾ, നാടകം, സ്‌കിറ്റ് എന്നിവ വേദിയിൽ അവതരിപ്പിച്ചു .

വിവിധ മേഖലകളിലെ സ്‌ത്രീ മുന്നേറ്റത്തിന്റെ നാൾവഴികൾ കൃത്യമായി അടയാളപ്പെടുത്തുന്ന തരത്തിൽ ഒരുക്കിയ സ്‌ത്രീ ശാക്തീകരണം മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട പ്രദർശനം ശ്രദ്ധയാകർഷിച്ചു.  സാമൂഹിക, ആരോഗ്യ വിഷയങ്ങളിൽ പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രദർശനങ്ങളും മോഡലുകളും ലഘുലേഖകളുമൊക്കെ ഈ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. എഴുത്തുകാരി സോഫിയ ഷാജഹാൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്‌തു.

കിഴക്കൻ പ്രവിശ്യയിലെ 15 വനിതാ ചിത്രകാരികൾ വരച്ച അമ്പതിൽപരം ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. ചിത്ര പ്രദർശന ഉദ്ഘാടനം  ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചിത്രകല അധ്യാപകൻ സുനിൽ മാഷ് നിർവഹിച്ചു.

നവോദയ  വീട്ടരങ്ങിന്റെ ഭാഗമായി 25 ലധികം വനിതകൾ അണിനിരന്ന 11 ഭക്ഷ്യ വിഭവ സ്റ്റാളുകളും പരിപാടിയുടെ ഭാഗമായിരുന്നു. വീട്ടരങ്ങിന്റെ ഉദ്ഘാടനം ബഹറൈൻ പ്രതിഭാ രക്ഷാധികാരി സുബൈർ കണ്ണൂർ നിരവാഹിച്ചു.

അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത പരിപാടിയുടെ ചെയർമാൻ രശ്മി ചന്ദ്രനും പ്രോഗ്രാം കൺവീനർ ജസ്നാ ഷമീംമും ആയിരുന്നു. അവതരണഗാനം, എക്സിബിഷൻ, വീട്ടരങ്ങ്, ചിത്രപ്രദർശനം, നേഴ്‌സസ് ആദരം, കലാപരിപാടികൾ എന്നിവക്ക് ഏരിയ /യൂണിറ്റ് വനിതാ വേദി കൺവീനർമാരായ സൂര്യ മനോജ്, റസീന സലിം, ഷെർന സുജാത്, ഷറീന, റിഹാന ബഷീർ, നിലു നവാസ്, ലിൻഷാ പ്രജീഷ്, രേഖ രാജേഷ്‌ എന്നിവർ നേതൃത്വം നൽകി. കുടുംബവേദി സിസി എക്‌സിക്യൂട്ടീവ് നരസിംഹൻ  നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top