26 April Friday

നവോദയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ദമാം> തൃക്കാക്കര മണ്ഡലത്തിലെ പ്രവാസികളെയും ദമാമിലെ  ഇടതുപക്ഷ അനുഭാവികളെയും ഒരുമിപ്പിച്ച് നവോദയ സാംസ്കാരികവേദി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

നവോദയ മുഖ്യരക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആക്ടിംഗ് പ്രസിഡണ്ട് ജിൻസ് ലൂക്കോസ് അധ്യക്ഷനായി. നവോദയ രക്ഷാധികാരി രഞ്ജിത്ത് വടകര നവയുഗം പ്രതിനിധി ഷാജി മതിലകം, തൃക്കാക്കര മണ്ഡലത്തിലെ വോട്ടറും  കിമ്മത്ത് അൽ സിഹാ ഹോസ്പിറ്റൽ മാനേജറുമായ നാസർ ഖാദർ, ദമ്മാം ഇന്ത്യൻ എംബസി സ്കൂൾ മുൻ ചെയർമാനും ദാർ-അൽ സിഹ ഹോസ്പിറ്റൽ ബിസിനസ് മാനേജറുമായ സുനിൽ മുഹമ്മദ്, നവോദയ കേന്ദ്ര രക്ഷാധികാരികളായ എം.എം നയിം, പവനൻ മൂലക്കീൽ, കേന്ദ്രവനിതാവേദി കൺവീനർ രശ്മി രഘുനാഥ്‌ എന്നിവർ സംസാരിച്ചു.

നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ സ്വാഗതവും  കേന്ദ്ര ആക്ടിംഗ്‌ ട്രഷറർ രാജേഷ് ആനമങ്ങാട് നന്ദിയും  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top