03 December Sunday

നവോദയ സ്കോളര്‍ഷിപ്പ്‌ വിതരണം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ദമ്മാം> ഈ വര്‍ഷത്തെ ദമ്മാം നവോദയ സാംസ്കാരികവേദിയുടെ സ്കോളര്‍ഷിപ്പ്‌ വിതരണം സെപ്റ്റംബർ 29 ന് പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ: ഗോപിനാഥ് മുതുകാട്  ഉദ്ഘാടനം ചെയ്യുമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു.

 10, 12. ക്ലാസുകളിൽ 90% ൽ അധികം മാർക്ക് ലഭിക്കുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള  കുട്ടികൾക്ക് 2010 മുതൽ നവോദയ സ്കോളർഷിപ്പ് നൽകി ആദരിച്ചുവരുന്നു. കൊറോണ ഘട്ടത്തിലും നവോദയ മുടക്കമില്ലാതെ സ്കോളർഷിപ്പ് വിതരണം ചെയ്യുകയുണ്ടായി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികൾക്കും  നവോദയ ഭാരവാഹികള്‍ അഭിനന്ദനം അറിയിച്ചു. കിഴക്കൻ പ്രവശ്യയിലെ വിവിധ സാമൂഹ്യ സാംസകായിരിക സംഘടനാ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top