25 April Thursday

നവോദയ ഖോബാറിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

ഖോബാർ> നവോദയ ഖോബാർ ഏരിയയിൽ  ഖോബാർ ടൗൺ യൂണിറ്റ്‌ വിഭജിച്ചു ഖോബാർ തലാൽ എന്ന യൂണിറ്റുകൂടി രൂപികരിച്ചു. ഖോബാർ ദർബാർ ഹാളിൽ വിളിച്ചു ചേർത്ത യൂണിറ്റ് കൺവെൻഷനിലിൽ വെച്ചാണ് പുതിയ യൂണിറ്റ്‌ രൂപികരിച്ചത്‌.

യൂണിറ്റ് കൺവെൻഷൻ നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാജിം അധ്യക്ഷത വഹിച്ച കൺവെൻഷനിലിൽ, ബിജു ബെർണാഡ് യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ടും, സിദ്ദിഖ് ഖോബാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ്  സുധാകരൻ, ഏരിയ സെക്രട്ടറി ടി എൻ  ഷബീർ,  കേന്ദ്ര എക്സിക്കുട്ടീവ് അംഗം ഹമീദ് മാണിക്കോത്ത്, ഏരിയ രക്ഷാധികാരി സിദ്ദിഖ് കല്ലായി, തുഖ്‌ബ ഏരിയ സെക്രട്ടറി ഷിജു ചാക്കോ തുടങ്ങിയവർ കൺവെൻഷന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ കമ്മറ്റി അംഗം  മുരുകൻ മാവേലിക്കര സ്വാഗതവും, നിഥിൻ നന്ദിയും പറഞ്ഞു..

ബിജു  ബെർണാഡ് പ്രസിഡന്റായും, സിദ്ദിഖ് ഖോബാർ സെക്രട്ടറിയായും, നിഥിൻ ട്രഷററായും ഉൾകൊള്ളുന്ന  11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ കോബാർ ടൗൺ യൂണിറ്റിലേക്കും; സജിം കുഞ്ഞു പ്രസിഡന്റായും, ഷംനാദ്  സെക്രട്ടറിയായും, നിസ്സാം ട്രഷററായും ഉൾകൊള്ളുന്ന  11  അംഗ എക്സിക്കുട്ടീവ്  കമ്മിറ്റിയെ കോബാർ തലാൽ യൂണിറ്റിലേക്കും കൺവെൻഷനിൽ തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top