03 December Sunday

ദമ്മാം ഡിപോട്ടേഷൻ കേന്ദ്രത്തിൽ സഹായമെത്തിച്ച് നവോദയ

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

ദമ്മാം> സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം ഡിപോട്ടേഷൻ കേന്ദ്രത്തിലേക്ക് നവോദയ സാംസ്കാരിക വേദിയുടെ  നേതൃത്വത്തിൽ അവശ്യ സാധനങ്ങളും ഭക്ഷണവും നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ്  ഡിപോട്ടേഷൻ കേന്ദ്രത്തിലുള്ളത്.

ദമ്മാമിലെ പ്രമുഖ സ്ഥാപനമായ സിറ്റി ഫ്ലവറിൽ നിന്നും മറ്റിടങ്ങളിൽനിന്നും സമാഹരിച്ച സാധനങ്ങളാണ് കൈമാറിയത്. മുൻ വർഷങ്ങളിലും അധികാരികൾ അനുമതി നൽകുമ്പോൾ നവോദയ സഹായം നൽകാറുണ്ട്.

നവോദയ  സാമൂഹ്യക്ഷേമ കൺവീനർ മൊയ്‌ദീൻ, സാമൂഹ്യക്ഷേമ ചെയർമാൻ ജയൻ മെഴുവേലി,  കേന്ദ്ര എക്‌സി അംഗം  ഉണ്ണി ഏങ്ങണ്ടിയൂർ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കെെമാറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top