19 April Friday

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മെൽബൺ> നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാമ്പ് . ചെറിയ ടെന്റുകളിലും താമസം, തനി കേരളീയ സ്റ്റൈൽ ഭക്ഷണ വിഭവങ്ങൾ, ക്യാമ്പ് ഫയർ, ഹോൾഡൻ മ്യൂസിയം, വൈനറി സന്ദർശനം എന്നിവ ആയിരുന്നു മുഖ്യ ആകർഷണമെങ്കിലും . വനിതകൾക്കായി യോഗ പരിശീലന ക്ലാസ്സ് , മാനസികാരോഗ്യ ചർച്ച , മറെ നദിയിലൂടെ ബോട്ടിംഗ് , വനയാത്ര, കുട്ടികൾക്കും, മുതിർന്നവർക്കും വിനോദ മത്സരങ്ങൾ , ഔട്ട്ഡോർ ഗെയിംസ് എന്നിവ ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്യാമ്പിലും, പരിസരത്തും ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല എന്നത് മൊബൈലുകളിൽ നിന്ന് തലയുർത്തി മുഖങ്ങളിലേക്ക് ശ്രദ്ധിക്കാനും, പരസ്പരം മനസ്സു തുറക്കാനും സ്വാധിച്ചു എന്നതായിരുന്നു ക്യാമ്പിന്റെ മൂല്യ വിജയം.

നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടിൽ, വൈസ്.പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയൻ സന്ദർ  ശനത്തിനെത്തിയ പ്രശസ്ത ബാലസാഹിത്യകാരൻ CR ദാസ് കഥകൾ പറഞ്ഞും, പാട്ടു പാടിയും ദുൻഗാല - 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്സിക്യൂട്ടിവ് അംഗം സ്മിത സുനിൽ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി.
രാകേഷ് KT, ഗിരീഷ് കുമാർ എന്നി കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാമ്പ് സംഘടിപ്പിച്ചത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top