24 April Wednesday

നവോദയ ഓസ്ട്രേലിയ കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വാൻ കൈമാറി

എബി പൊയ്ക്കാട്ടിൽUpdated: Monday Dec 19, 2022

മെൽബൺ> എറണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയ സംഭാവന ചെയ്യുന്ന വാൻ കെെമാറി. ലെനിൻ സെൻററിൽ നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി എൻ മോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം രമേശ് കുറുപ്പ് കൈമാറി.

വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ മുഖ്യ അതിത്ഥി ആയിരുന്നു. കനിവ് ഭാരവാഹികളായ സിനിലാൽ, ഷാഹുൽ ഹമീദ്, സി.കെ വർഗ്ഗീസ്, വേണു , എന്നിവർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ  വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ബിരിയാണി ഫെസ്റ്റു വഴിയും ഓണാഘോഷ പരിപാടികൾനടത്തിയും സമാഹരിച്ച തുക ഉപയോഗിച്ചാണ് നവോദയ ഈ വാഹനം വാങ്ങി നൽകിയത്. നവോദയഓസ്ട്രേലിയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായ രാജൻ വീട്ടിൽ നവോദയയുടെ വിവിധകമ്മിറ്റികളെ പ്രതിനിധീകരിച്ച് റിജേഷ്, ബിജു മാത്യു, ഷിബു പോൾ, ബെന്നി നിലമ്പൂർ, പോൾജേക്കബ്, ജോൺസൺ  എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top