15 December Monday

ഉംറക്ക് എത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2023

ജിദ്ദ> വിശുദ്ധ ഉംറയും മദീന സിയാറയും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ മലപ്പുറം സ്വദേശിനി മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ കെ (34) യാണ് മരിച്ചത്. മദീന സിയാറത്ത് പൂർത്തിയാക്കി ഇന്ന് നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ എയർപോർട്ടിലേക്ക് വരുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മയ്യിത്ത് മദീനയിൽ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മകൻ: ഹാഫിള് റിള് വാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top