24 April Wednesday

സൗദിയിൽ ദേശീയ സാംസ്കാരിക അവാർഡ് ദാനം സമാപനം സെപ്തംബർ 9 ന്

എം എം നഈംUpdated: Tuesday Aug 30, 2022

റിയാദ് > സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിന്റെ  രക്ഷാകർതൃത്വത്തിൽ; സാംസ്കാരിക മന്ത്രാലയം "ദേശീയ സാംസ്കാരിക അവാർഡ്" സംരംഭത്തിന്റെ സമാപനം സെപ്റ്റംബർ ഒമ്പതിന് സംഘടിപ്പിക്കും.  വിവിധ സാംസ്കാരിക മേഖലകളിലെ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാംസ്കാരിക നേട്ടങ്ങളും ഉൽപാദനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി രണ്ടാം സെഷനിൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും. സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ കിരീടാവകാശിയുടെ ഉദാരമായ സ്പോൺസർഷിപ്പിനെ അഭിനന്ദിച്ചു. 

കൾച്ചറൽ പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ, യൂത്ത് കൾച്ചർ, ലിറ്ററേച്ചർ അവാർഡ്, പ്രസിദ്ധീകരണ അവാർഡ്, വിവർത്തന അവാർഡ്, ഫാഷൻ അവാർഡ്, ഫിലിം അവാർഡ്, നാഷണൽ ഹെറിറ്റേജ് അവാർഡ്, മ്യൂസിക് അവാർഡ്, വിഷ്വൽ ആർട്‌സ് അവാർഡ്, തിയേറ്റർ ആൻഡ് പെർഫോമിംഗ് ആർട്‌സ് അവാർഡ്, പാചക കലാ അവാർഡ്, വാസ്തുവിദ്യ, ഡിസൈൻ അവാർഡ്, തുടങ്ങി 14 സാംസ്കാരിക അവാർഡുകൾ ഉൾപ്പെടെ, അതിന്റെ വിവിധ മേഖലകളിലെയും പ്രവർത്തങ്ങളിലെയും  സാംസ്കാരിക ഇടം ഉൾക്കൊള്ളുന്ന സംരംഭ അവാർഡുകളുടെ വിജയികളെ സമാപന ചടങ്ങിൽ ആദരിക്കും.   സർക്കാർ മേഖലയിൽ നിന്നുള്ള വലുതും വളർന്നുവരുന്നതുമായ സാംസ്കാരിക സ്ഥാപനങ്ങൾ,   സ്വകാര്യ മേഖലയിൽ നിന്നുള്ള വലുതും ഉയർന്നുവരുന്നതുമായ സാംസ്കാരിക സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാത്ത സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സാംസ്കാരിക സ്ഥാപനങ്ങൾക്കുള്ള അവാർഡ് മൂന്ന് ട്രാക്കുകളായി തിരിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷം നടന്ന ആദ്യ സെഷനിൽ, വിവിധ സാംസ്കാരിക മേഖലകളിലെ  ജേതാക്കളിൽ നിന്നും ബുദ്ധിജീവികളിൽ നിന്നും സർക്കാർ, സ്വകാര്യ സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ  നിന്നുമുള്ള വിജയികളുടെ അവാർഡിനു പുറമെ സാഹിത്യകാരൻ ഷെയ്ഖ് മുഹമ്മദ് അൽ-അബൂദിയെ കൾച്ചറൽ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ അവാർഡിനും ചലച്ചിത്ര സംവിധായകൻ ഷാദ് അമീനെ യുവ സാംസ്‌കാരിക അവാർഡിനും ആദരിച്ചിരുന്നു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top