17 December Wednesday

ദുബായിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023

ദുബായ് > യുഎഇയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.  വാതിലുകളിലും പാനലുകളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 8.6 കോടി നിരോധിത മയക്കുമരുന്ന് ഗുളികകൾ ദുബൈ പൊലീസ് പിടികൂടി. 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായി ഒളിപ്പിച്ച 13 ടൺ ക്യപ്റ്റാഗോൺ ഗുളികകളാണ് പിടികൂടിയത്. അഞ്ച് കണ്ടെയ്നറുകളിലായി രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.

രാജ്യാന്തര വിപണിയിൽ 387 കോടി ദിർഹം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മയക്കു മരുന്ന് എന്ന് പോലീസ് അറിയിച്ചു .  ആറുപേരെ ഇതുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് പിടികൂടിയതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ഷെയ്ഖ് സെയ്‌ഫ്  ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ‘ഓപറേഷൻ കൊടുങ്കാറ്റ്’ പേരിലാണ്  ദുബൈ പൊലീസ് മയക്കു മരുന്ന് വേട്ട നടത്തിയത് .മയക്കുമരുന്ന് ഒളിപ്പിച്ച വാതിലുകളും പാനലുകളും പൊലീസ് രിശോധിക്കുന്നതിന്‍റെ വിഡിയോ ദൃശ്യവും ആഭ്യന്തരമന്ത്രി പുറത്തുവിട്ടു .പിടിയിലായവർ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിൽപെട്ടവരാണെന്ന് സംശയിക്കുന്നതായി ദുബൈ പൊലീസ് അറിയിച്ചു .

പാനലുകളിൽ ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകൾ പുറത്തെടുക്കാൻ ദിവസങ്ങളുടെ പ്രയത്നം വേണ്ടിവന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാതിലുകൾക്കുള്ളിൽ പൊടിരൂപത്തിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചിരുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top