17 September Wednesday

സമീക്ഷ യു കെയുടെ 6-ാമത് ദേശീയ സമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2023

ലണ്ടൻ> സമീക്ഷ യു കെയുടെ 6-ാമത് ദേശീയ സമ്മേളനം പീറ്റര്‍ ബറോയില്‍ നടക്കും. 2023 മെയ് 20,21 തീയതികളിലായി നടക്കുന്ന സമ്മേളനം സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്‍  ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ആഷിഖ് അബു മുഖ്യാതിഥിയാകും.

അഞ്ച് വര്‍ഷക്കാലമായി ഒട്ടനേകം സാമൂഹിക, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങള്‍ സമീക്ഷ യുകെ സംഘടിപ്പിക്കുന്നുണ്ട്.  മെയ് 20, ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സ്‌കോട്‌ലന്റ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന സമീക്ഷയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി 150 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

തുടര്‍ന്ന് മെയ് 21-ാ0 തീയതി രാഷ്‌ട്രീയ, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top