16 April Tuesday

ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നെഞ്ചംകൊണ്ടേ സംഗീത ആല്‍ബവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

ദോഹ> ഫിഫ ലോകകപ്പിന്റെ ആരവങ്ങളും താളമേളങ്ങളും കോര്‍ത്തിണക്കി നെഞ്ചംകൊണ്ടേ സംഗീത ആല്‍ബം ഒക്ടോബര്‍ 27ന് വൈകിട്ട് എട്ടിന് പ്രശസ്ത സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 2022 പേരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അരങ്ങിലും അണിയറയിലുമായി അറുപതിലേറെ താരങ്ങള്‍ പങ്കെടുത്ത ആല്‍ബത്തില്‍ ജാസി ഗിഫ്റ്റാണ് പാടിയിരിക്കുന്നത്. ദോഹയിലെ ഒട്ടേറെ നിരവധി ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമുകളിലും സംഗീതം നിര്‍വഹിച്ച ജുനൈദ് മുഹമ്മദ് ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. തക്കം എന്ന 45 മിനുട്ട് ദൈര്‍ഘ്യമുള്ള ക്രൈം ത്രില്ലര്‍ സിനിമ തക്കം സംവിധാനം നിര്‍വഹിച്ച റമീസ് അസീസാണ് ആല്‍ബം സംവിധാനം നിര്‍വഹിച്ചത്. വൈശാഖാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയശങ്കര്‍ എഡിറ്റും ആരിഫ് ബക്കര്‍ ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വഹിച്ച സംഗീത ആല്‍ബം ജിന്‍ഷാദ് ഗുരുവായൂരാണ് അസോസിയേറ്റ് ഡയറക്ടര്‍. നിയാസ് യൂസുഫാണ് പ്രൊജക്ട് ഡിസൈനര്‍.

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്താര അജ്മല്‍ ഖാന്‍, കരീം ടി, എയ്ഞ്ചല്‍ റോഷന്‍, ജോമി ജോണ്‍ എന്നിവര്‍ക്ക് പുറമേ ദോഹയിലെ പ്രമുഖ താരങ്ങളായ ഫൈസല്‍ അരിക്കാട്ടയില്‍, നാജിര്‍ മുഹമ്മദ്, സന, ആര്‍ ജെ തുഷാര, ഹാഫിസ് അഷറഫ്, നിഷിദ, വിഷ്ണു, റഈസ് മെറ്റല്‍മാന്‍ എന്നിവരോടൊപ്പം നിരവധി ഫുട്ബാള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുംനാലര മിനുട്ട് ദൈര്‍ഘ്യമുള്ള ആല്‍ബത്തില്‍
 അഭിനയിച്ചിട്ടുണ്ട്.

ദോഹ ഷാലിമാര്‍ ഇസ്താംബൂള്‍ പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ റമീസ് അസീസ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ മീഡിയ ആന്റ് പബ്ലിസിറ്റി ഫൈസല്‍ അരിക്കാട്ടയില്‍, ജിജേഷ് കൊടക്കല്‍,  ആര്‍.ജെ ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top