06 July Sunday

മസ്‌കറ്റ് സോക്കർ ക്ലബ്ബ് ഫുട്ബോൾ: സോക്കർ സ്പോർട്ടിങ് ടീം ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

മസ്‌കറ്റ്  > മസ്‌കറ്റ് സോക്കർ സ്പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച പ്രഥമ  ഫുട്ബാൾ ടൂർണമെന്റ് റുവി സ്റ്റേഡിയത്തിൽ വെച്ചു നടന്നു.
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന്  എട്ടു ടീമുകൾ മാറ്റുരച്ച  മത്സരത്തിൽ സോക്കർ സ്പോർട്ടിങ് ടീം ചാമ്പ്യൻമാരായി. ദർസൈറ്റ് എഫ്‌സിയാണ് റണ്ണർ അപ്പ്. ഉദ്ഘാടന സമ്മേളനത്തിൽ  ക്ലബ്ബിന്റെ രക്ഷാധികരികളായ ഹരികുമാർ, മധു, അബു, നൗഷാദ്, മത്രയിലെ സാമൂഹ്യ ക്ഷേമ പ്രവർത്തകനായ പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
ഒമാനിലെ ക്രിക്കറ്റ് അസോസിയേഷൻ ഭാരാവാഹിയായ രാജൻ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. കമ്മിറ്റി ഭാരവാഹികളായ ഷാക്കിർ, സയീദ് മദനി, ഫാഹിദ്,ഫാസിൽ,അൻവർ ജെബിർ,ഫൈസൽ  എന്നിവർ സംസാരിച്ചു. റുവി,വാദി അൽ കബീർ ,ദർസൈറ്റ്,മത്ര എന്നീ പ്രദേശങ്ങളിലെ സുഹൃത്തുക്കൾ ചേർന്നാണ് ക്ലബ് മസ്‌കറ്റ് സോക്കർ സ്പോർട്ടിങ് ക്ലബ് രൂപീകരിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top