24 April Wednesday

വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ ഉംറ പെര്‍മിറ്റ് റദ്ദാകും

അനസ് യാസിന്‍Updated: Tuesday Sep 6, 2022

മനാമ> വിമാന സര്‍വീസുകള്‍ ആറു മണിക്കൂറിലേറെ വൈകിയാല്‍ ഉംറ ബുക്കിംഗ് സ്വയമേവ റദ്ദാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് ഉംറ പെരര്‍മിറ്റ് സമയം അവസാനിച്ചാലുടന്‍ പുതിയ പെര്‍മിറ്റിന് ബുക്ക് ചെയ്യാന്‍ സാധിക്കും. മറ്റു ഗര്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇ-ടൂറിസ്റ്റ് വിസയില്‍ ഏത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ പെര്‍മിറ്റ് എടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.

വിദേശ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന സമയത്തിന് ആറു മണിക്കൂറില്‍  കുറയാത്ത സമയം മുന്‍പ് ഇഅ്തമര്‍നാ വഴി ബുക്കിംഗ് നടത്തണമെന്നാണ് വ്യവസ്ഥ. പെര്‍മിറ്റ് സമയത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റ് സമയത്തിന്റെ നാലു മണിക്കൂര്‍ മുന്‍പ് പെര്‍മിറ്റ് റദ്ദാക്കാം. ഇവര്‍ക്ക് ആദ്യ പെര്‍മിറ്റ് കാലാവധി അവസാനിച്ചാലുടന്‍ പുതിയ പെര്‍മിറ്റിന് ബുക്ക് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു.

കുടുംബ സന്ദര്‍ശക വിസ, വ്യക്തിഗത സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ജിസിസി പ്രവാസികള്‍ക്കുള്ള ഇ-വിസ, ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന ഉംറ വിസ എന്നിവയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. വിദേശികള്‍ക്ക് സ്വന്തം നിലക്കും മഖാം പ്ലാറ്റ്‌ഫോം വഴി ഉംറ വിസ നേടാനും കഴിയും. ഉംറ വിസ കാലാവധി ഈയിടെ ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായി ദീര്‍ഘിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top