02 July Wednesday

മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

മനാമ> ബഹറൈൻ  കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ബഹറൈനിൽ എത്തിച്ചേർന്ന കേരള സാംസ്ക്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു.

സമുദ്ര തീരവും മത്സ്യ ബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹറൈനും തമ്മിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പരസ്പര സഹകരണത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് മന്ത്രി സജി ചെറിയാനും അംബാസിഡർ  വിനോദ് കെ ജേക്കബും തമ്മിൽ ചർച്ച നടത്തി.

ഇന്ത്യയും സവിശേഷമായി കേരളവും ബഹറൈനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക വിനിമയത്തെ ബലപ്പെടുത്താനും രണ്ട് പ്രദേശത്തെയും സാംസ്ക്കാരിക തനിമകൾ പരിചയപ്പെടുത്താനുമുള്ള കൾച്ചറൽ എക്സ്ചേഞ്ച് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ട ടീച്ചർമാരുടെ ചില ആശങ്കകൾ പരിഹരിക്കാനുള്ള അനുഭാവപൂർണ്ണമായ സമീപനത്തിന് ശ്രമിക്കണമെന്ന്  നിയുക്ത ഇന്ത്യൻ  സ്ഥാനപതിയുമായുള്ള ചർച്ചയിൽ മന്ത്രി  ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി സന്ദർശിച്ച മന്ത്രിയോടൊപ്പം കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും  അനുഗമിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top