25 April Thursday

വന്‍വിജയമായി മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് (MNI) ദേശീയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

യുകെ > പങ്കാളിത്തംകൊണ്ടും  സംഘാടന മികവുകൊണ്ടും   ശ്രദ്ധേയമായ MNIയുടെ ദേശീയ സമ്മേളനം ജനുവരി 21 ശനിയാഴ്ച ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസേഷന്‍ (INMO) നാഷണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ആയ ഡബ്ലിനിലെ റിച്ച്മന്‍ഡ്‌സ് ബില്‍ഡിങ്ങില്‍ വച്ച് നടത്തി. ഫിലിപ്പിനോ കോണ്‍സുലാര്‍ ജനറല്‍ റെയ്മണ്ട് ഗാരറ്റ്, INMO ജനറല്‍ സെക്രട്ടറി ഫില്‍ നിഹെ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡോ: എഡ്വാര്‍ഡ് മാത്യൂസ്, ഐറിഷ് ഹ്യൂമന്‍ റൈറ്‌സ് ആന്‍ഡ് ഇക്വാലിറ്റി കമ്മീഷന്‍ (IHREC) പ്രതിനിധികളും സോളിസിറ്റര്‍മാരുമായ ഒനിയ ബ്രാന്നാക്ക്, റോസാ ഐവേര്‍സ്, നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് (NMBI) ഡയറക്ടര്‍ ഓഫ് രെജിസ്‌ട്രേഷന്‍ റേ ഹീലി എന്നിവര്‍ മുഖ്യാതിഥികളായി. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 135 ഡെലിഗേറ്റ്‌സ് നഴ്‌സുമാര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ അയര്‍ലണ്ടിന്റെ മിനിസ്റ്റര്‍ ഫോര്‍ ചില്‍ഡ്രന്‍, യൂത്ത്, ഇക്വാലിറ്റി, ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായ റോഡ്രിക് ഓ ഗോര്‍മാന്‍ സന്ദര്‍ശനം നടത്തിയത് കൗതുകകരമായി. ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായ താനുമായി ചര്‍ച്ചകള്‍ക്ക് MNI ഭാരവാഹികളെ തന്റെ ഓഫീസിലേക്ക് മന്ത്രി ക്ഷണിച്ചു. ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന, മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ അംബാസ്സഡര്‍  അഖിലേഷ് മിശ്രയുടെ സന്ദേശം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷിന്റോ ജോസ് സമ്മേളനത്തില്‍ വായിച്ചു.

അസോസിയേഷന്‍ ഓഫ് നൈജീരിയന്‍ നഴ്‌സസ് ഇന്‍ അയര്‍ലണ്ട് പ്രസിഡന്റും  ഒലായിങ്ക ആറേമു സമ്മേളനത്തിന്റെ തീം ആയ equality, diversity and inclusion എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഒലായിങ്കയും സംഘവും അവതരിപ്പിച്ച ആഫ്രിക്കന്‍ നൃത്ത സംഗീത പരിപാടി സമ്മേളനത്തിന് നിറം പകര്‍ന്നു. തുടര്‍ന്ന് ഫിലിപ്പിനോ നഴ്‌സസ് അയര്‍ലണ്ട് സംഘടനയുടെ പ്രതിനിധിയായ മൈക്കല്‍ ബ്രയാന്‍ പ്രവാസി നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.



ട്രിനിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫെസ്സര്‍ ആയ ബാറി മക്ബ്രയന്‍ തന്റെ റിസര്‍ച്ച് വിഷയമായ 'The workplace integration of Indian nurses in Irish healthcare settings'നെക്കുറിച്ചു സംസാരിച്ചു. സെന്റല്‍ കമ്മിറ്റി അംഗവും MNI സ്ഥാനാര്‍ത്ഥിയായി NMBI ബോര്‍ഡ് മെമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മിട്ടു ആലുങ്കല്‍, INMO ഇന്റര്‍നാഷനല്‍ നഴ്‌സസ് സെക്ഷന്‍ ചെയര്‍പേഴ്‌സണ്‍ ജിബിന്‍ മറ്റത്തില്‍ സോമന്‍, നഴ്‌സിംഗ് ഹോം അയര്‍ലണ്ട്  (NHI) പ്രതിനിധി ഡിയോഡ്ര ഷാനഗര്‍, സ്‌കില്‍നെറ്റ് ഗ്രൂപ് പ്രതിനിധി കാര്‍മല്‍ കെല്ലി എന്നിവരും സമ്മേളനത്തിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍  ഫിലിപ്പിനോ കോണ്‍സുലാര്‍ ജനറല്‍ റെയ്മണ്ട് ഗാരറ്റ്, INMO ജനറല്‍ സെക്രട്ടറി ഫില്‍ നിഹെ, നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് (NMBI) ഡയറക്ടര്‍ ഓഫ് രെജിസ്‌ട്രേഷന്‍ റേ ഹീലി എന്നിവര്‍  സമ്മേളനത്തിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. നാഷണല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോയ് ഡെലിഗേറ്റ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കുകയും സമ്മേളനം ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്‍പാകെ വക്കുകയും ചെയ്യും എന്ന് അറിയിക്കുകയും ചെയ്തു.


സംഘടനയുടെ കരട് ഭരണഘടന ഭേദഗതികള്‍ ഒന്നും ഇല്ലാതെ പ്രതിനിധികള്‍ അംഗീകരിക്കുകയും ചെയ്തു. നാഷണല്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ വിനു കൈപ്പിള്ളി MNIയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സമ്മേളനത്തിന് മുന്‍പാകെ അവതരിപ്പിച്ചു. സംഘടനയുടെ അംഗം ആയ ബ്ലെസി തോമസ് സംഘടനയുമായുള്ള തന്റെ അനുഭവവും ബന്ധവും പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയില്‍ നിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും സമ്മേളനത്തിന് മുന്‍പാകെ അവതരിപ്പിച്ചത് ശ്രദ്ദേയമായി. സെന്‍ട്രല്‍ കമ്മിറ്റി അംഗം സോമി തോമസ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഐബി തോമസ് നന്ദിപ്രസംഗവും നടത്തി. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികളോടുകൂടി രാവിലെ 9 മണിക്കാരംഭിച്ച സമ്മേളനം അഞ്ചരയോടു കൂടി സമാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top