18 December Thursday

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ക്ലിനിക്ക് ഖൈതാനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

കുവൈത്ത് സിറ്റി > മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ക്ലിനിക്ക് ‘ഖൈതാൻ മെട്രോ’ പ്രവർത്തനം ആരംഭിക്കുന്നു. ബിൻ സുഹൈർ സ്‌ട്രീറ്റിലെ ബ്ലോക്ക് ഏഴിലാണ് പുതിയ ക്ലിനിക്ക്.

സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ചിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗ്രൂപ് ചെയർമാനും സിഇഒയുമായ മുസ്‌തഫ ഹംസ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ അംബാഡർമാർ, മന്ത്രിമാർ, കുവൈത്തിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മെഡിക്കൽ സേവനങ്ങൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ കൺസൾട്ടേഷന് മൂന്നുമാസത്തേക്ക് ഒരു കുവൈത്ത് ദീനാർ, മൂന്ന് മാസത്തേക്കുള്ള എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 50 ശതമാനം വരെ കിഴിവ്, 12 കുവൈത്ത് ദീനാറിന് മൂന്ന് മാസത്തേക്കുള്ള ഫുൾ ബോഡി ചെക്കപ്പ്, ഉദ്ഘാടന തീയതി മുതൽ മൂന്ന് മാസത്തേക്കുള്ള വിവിധ സേവനങ്ങൾക്കും പരിശോധനകൾക്കും 50 ശതമാനം വരെ കിഴിവ് തുടങ്ങിയ ഇളവുകളാണ് പ്രഖ്യാപിച്ചത്.

മെട്രോ ഫാർമസിയുടെ ഉദ്ഘാടനവും അന്നെ ദിവസം നടക്കും. വർത്താ സമ്മേളനത്തിൽ  മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ  സി ഇ ഒ യുമായ മുസ്തഫ ഹംസ, ഡോക്ടർ വിജി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top