19 December Friday

ഖത്തർ എം ഇ എസ് ഇന്ത്യൻ സ്‌കൂളിന് പുതിയ നേതൃത്വം

അഹ്മദ് കുട്ടി ആറളയിൽUpdated: Sunday Aug 20, 2023

ദോഹ > ഖത്തറിലെ പ്രമുഖ വിദ്യാലയമായ എം ഇ എസ്  ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ഭാരവാഹികളെയും ഡയറക്ടർമാരെയും തെരഞ്ഞെടുത്തു. ബി എം സിദ്ദിഖാണ് പുതിയ പ്രസിഡന്റ്.

മറ്റു ഭാരവാഹികൾ:  ഡോ. നജീബ് കെ പി (സീനിയർ വൈസ് പ്രസിഡന്റ്), കാഷിഫ് ജലീൽ (വൈസ് പ്രസിഡന്റ്), ഹസ്മൽ ഇസ്മായിൽ (ജനറൽ സെക്രട്ടറി), അഹമ്മദ് ഇഷാം (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), ഫിറോസ് കോലത്തയിൽ (സെക്രട്ടറി), എ ടി ഉസ്മാൻ (ട്രഷറർ).

അനീഷ് പി എ, അൻസാർ ടി കെ, അഷ്‌റഫ് ഷറഫുദ്ധീൻ പി ടി, ബദറുദ്ദീൻ ഗുലാം മൊഹിയുദ്ധീൻ, ഫൈസൽ മായൻ, ഒ എം സിദ്ദിഖ്, ഫസലു പി പി, ഹാഷിം എൻ എം എന്നിവരാണ് ഡയറക്ടർമാർ.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് ബി എം സിദ്ദിഖ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top