18 April Thursday
അമ്പത് വ്യത്യസ്ത വിഭവങ്ങള്‍;

അയ്യായിരം പേര്‍ക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈന്‍ കേരളീയ സമാജം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
മനാമ > അമ്പത് വ്യത്യസ്ത വിഭവങ്ങളുമായി അയ്യായിരം പേര്‍ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം മെഗാ ഓണസദ്യയൊരുക്കി. 
 
മെഗാ സദ്യ  ഇന്ത്യന്‍ അംബാസിഡര്‍ ഡോ. പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹറൈന്‍ ഡിപ്ലോമറ്റിക്ക് റിലേഷന്റെ അന്‍പതാം വാര്‍ഷികത്തിന്റെ സന്തോഷ സൂചകമായാണ് അന്‍പതോളം വിഭവങ്ങള്‍ ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈന്‍ കേരളീയ സമാജം തീരുമാനിച്ചത്. ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ  പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖര്‍ അടങ്ങിയ വന്‍ജനാവലി സദ്യക്കെത്തി. 
 
കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധന്‍ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുങ്ങിയത്. 
 
കേവലം ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്‌കാരത്തിന്റെ  വിനിമയം സാധ്യമാക്കുന്നതിനും, മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളള്‍ക്കിടയില്‍ ഇഴയടുപ്പം വളര്‍ത്താനും ഇത്തരം പൊതു സദ്യകള്‍ക്ക്  സാധ്യമാവുന്നുണ്ടെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
 
ഉണ്ണികൃഷ്ണപിള്ളയുടെ  നേതൃത്വത്തില്‍ ഉള്ള സദ്യകമ്മറ്റിയടക്കം ഏകദേശം മുന്നൂറോളം വരുന്ന സമാജം പ്രവര്‍ത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്‌നിച്ചത്. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ നന്ദി പറഞ്ഞു.
 
സമാജത്തിന്റെ ഒന്നര മാസക്കാലത്തോളം നീണ്ട ഓണപരിപാടികളെല്ലാം  പ്രവാസിമലയാളി സമൂഹം ആഘോഷത്തോടെ കൊണ്ടാടുകയാണ്.
 
 
 
 
 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top