18 December Thursday

ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

മനാമ> ബഹ്‌റൈനില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബുമായി ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗങ്ങള്‍ ഇന്ത്യാ ഹൗസില്‍ കൂടിക്കാഴ്ച നടത്തി. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, ഇസി അംഗങ്ങളായ ബിനു മണ്ണില്‍ വര്‍ഗീസ്, മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രേമലത എന്‍എസ്, രാജേഷ് എംഎന്‍, അജയകൃഷ്ണന്‍ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസ്സി എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ അധികൃതര്‍ എംബസിയുടെ നിര്‍ലോഭമായ പിന്തുണക്കും സഹകരണത്തിനും ഹൃദയംഗമമായ നന്ദി അറിയിച്ചു.  ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജെയിനും സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top