10 December Sunday

കെഐസി മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2023

കെഐസി ‘ഇയാദ’ മെഡിക്കൽ ക്യാമ്പ് സമാപനം ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി > കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെഐസി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഇയാദ' മെഡിക്കൽ ക്യാമ്പ് സമാപിച്ചു. സംഘടനയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി, മെട്രോ മെഡിക്കൽ കെയർ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

ഫഹാഹീൽ  മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച സമാപന  പരിപാടിയിൽ അബ്ദുൽ  ഹകീം  മൗലവി വാണിയന്നൂർ പ്രാർത്ഥന നിർവഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ ഫൈസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ആയി പങ്കെടുത്ത മെട്രോ കെയർ ഗ്രൂപ്പ് ബിസിനസ് ഡെവലൊപ്മെന്റ് മാനേജർ  ഫൈസൽ ഹംസ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ആരോഗ്യ മേഖലയിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. കേന്ദ്ര നേതാക്കൾ, ഫഹാഹീൽ, മഹ്ബൂല  മേഖല നേതാക്കൾ, വിഖായ അംഗങ്ങൾ  എന്നിവർ പരിപാടികൾ ഏകോപിപിച്ചു. ഫാസിൽ കരുവാരകുണ്ട് സ്വാഗതവും സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു. 300 ൽ അധികം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top