19 December Friday

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സലാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ്‌ സലാല കേരള വിങ്ങും ദോഫാർ ഇന്റർനാഷണൽ മെഡിക്കൽ സെന്ററും സംയുക്തമായി വെള്ളിയാഴ്ച രാവിലെ മെഡിക്കൽ ക്യാമ്പ് നടത്തി. കേരള വിങ് കൺവീനർ ഡോ. ഷാജി പി ശ്രീധർ അധ്യക്ഷനായ പരിപാടിയിൽ ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ക്ലബ്‌ വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഹോസ്പിറ്റൽ മാനേജർ ഷജിർ ഖാൻ എന്നിവർ ആശംസകൾ അറിയിച്ചു.

സോഷ്യൽ, പബ്ലിക് വെൽഫയർ ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് സ്വാഗതവും, സോഷ്യൽ, പബ്ലിക് വെൽഫെയർ സെക്രട്ടറി അനീഷ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top