01 October Sunday

സമൂഹത്തില്‍ മാറ്റമുണ്ടാക്കിയത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ -എസ് എ അജിംസ്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കുവൈത്ത് സിറ്റി> സമൂഹത്തില്‍ മാറ്റമുണ്ടാക്കിയിട്ടുള്ളത് മാധ്യമങ്ങളല്ല, രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ എസ് എ അജിംസ്. കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ തൂണുകള്‍ ഓരോന്നിനെയും കാന്‍സര്‍ ബാധിച്ചുകൊണ്ടിരിക്കുമ്പോള്‍ മീഡിയ എന്ന നാലാം തൂണ്‍ മാത്രം വിശുദ്ധമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മാധ്യമ പ്രവര്‍ത്തന രംഗത്തെ സമകാലിക അവസ്ഥാ വിശേഷങ്ങള്‍, മാധ്യമങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം, മാധ്യമ പ്രവര്‍ത്തന രംഗത്തെ പുതിയ വെല്ലുവിളികള്‍  തുടങ്ങിയവ പരിപാടിയില്‍ സംവാദ വിഷയങ്ങളായി. മഹബൂല കാലിക്കറ്റ് ലൈവ് എക്‌സ്പ്രസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള പ്രസ് കുവൈത്ത് പ്രസിഡന്റ് മുനീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, മാധ്യമ പ്രവര്‍ത്തനത്തിനിടെ കൊലചെയ്യപ്പെട്ട ഷെറീന്‍ അബൂ ആഖില, മാതൃഭൂമി മുന്‍ എഡിറ്റര്‍ വി.പി. രാമചന്ദ്രന്‍, സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ദീഖ് എന്നിവര്‍ക്ക് ചടങ്ങ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കേരള പ്രസ് ക്ലബ് കുവൈത്ത് ജനറല്‍ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതവും ട്രഷറര്‍ അനില്‍ കെ നമ്പ്യാര്‍ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം സത്താര്‍ കുന്നില്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top