29 March Friday

ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; 111 കിലോ ലഹരിമരുന്നുമായി 28 പേർ പിടിയിൽ

കെ എൽ ഗോപിUpdated: Saturday Feb 4, 2023

ദുബായ് >ദുബായ് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 111 കിലോ ലഹരി മരുന്നുമായി വിവിധ രാജ്യക്കാരായ 28 പേരെ ആന്റി നർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. ഏകദേശം 32 മില്യൺ ദിർഹം വില വരുന്ന ലഹരി മരുന്നാണ് മൂന്ന് ലഹരി മരുന്ന് സംഘങ്ങളിൽ നിന്നായി പിടിച്ചെടുത്തത്.

99 കിലോ കാപ്റ്റൺ ഗുളിക, 9.7 കിലോ ക്രിസ്റ്റൽ മെത്, ഹെറോയിൻ എന്നിങ്ങനെയുള്ള വിവിധ ലഹരി മരുന്നുകളും, മയക്കു മരുന്ന് ഫിൽറ്റർ ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന വസ്തുക്കളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു.

സാങ്കേതിക പുരോഗതിയുടെ വെളിച്ചത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ലഹരി മരുന്ന് കച്ചവടത്തിന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അജ്ഞാത സ്രോതസ്സുകളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ ജാഗ്രത പാലിക്കാനും, സംശയാസ്പദമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും ദുബായ് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ 901 എന്ന നമ്പറിൽ വിളിച്ചോ, ദുബായ് പോലീസ് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴിയോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും ദുബായ് പോലീസ് അറിയിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top