19 April Friday

മാര്‍സ് മിഷന്‍: റിസ്‌ക് എടുക്കുന്നതിനും വിജയിക്കുന്നതിനുമുള്ള പ്രചോദനം

കെഎല്‍ ഗോപിUpdated: Tuesday Jul 14, 2020

അബുദാബി > യു എ ഇ യുടെ മാര്‍സ് മിഷന്‍ വന്‍കിട കമ്പനികളും ചെറുകിട സംരംഭങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പ്രോജക്ടുകളിലും സംരംഭങ്ങളിലും റിസ്‌ക് എടുക്കുന്നതിനും , വിജയിക്കുന്നതിനും പ്രചോദനമാകുമെന്ന് അഡ്വാന്‍സ്ഡ് ടെക്‌നോളജി സഹമന്ത്രി സാറാ ബിന്റ് യൂസിഫ് അല്‍ അമീരി പറഞ്ഞു. മാര്‍സ് മിഷനില്‍ അപകടസാധ്യത കൂടുതലാണ്, ഇത് ഞങ്ങള്‍ ഏറ്റെടുത്ത മറ്റേതൊരു ബഹിരാകാശ ദൗത്യത്തേക്കാള്‍ അഞ്ചിരട്ടി സങ്കീര്‍ണ്ണമായ ഒരു പദ്ധതിയാണെന്നു ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

ജപ്പാനില്‍ ഹോപ്പ് പ്രോബിന്റെ ലോഞ്ച് സംബന്ധിച്ച അവസാന മിനുക്കുപണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അല്‍ അമിരി അവിടെ നിന്നുള്ള സൂം അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂലൈ 15 ബുധനാഴ്ച യുഎഇ സമയം 00:51:27 ന് ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഹോപ്പ് പ്രോബ് വിക്ഷേപിക്കപ്പെടും.

'ബഹിരാകാശ പേടകം വിക്ഷേപിക്കുക, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തുക, സോളാര്‍ പാനലുകള്‍ വിന്യസിക്കുക, വിക്ഷേപണത്തെത്തുടര്‍ന്ന് ആദ്യത്തെ സിഗ്‌നല്‍ സ്വീകരിക്കുക, ബഹിരാകാശ പേടകം അതിന്റെ രൂപകല്‍പ്പന അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചൊവ്വയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പു വരുത്തുക ഇവയെല്ലാം മുന്നോട്ട് പോകുമ്പോഴുണ്ടാകുന്ന വെല്ലുവിളികളാണ്.

 ബഹിരാകാശ പേടകം ചൊവ്വയിലെത്തുകയും ഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണപഥം കൈക്കലാക്കുകയും ചെയ്യുന്നത് അതിലും വലിയ വെല്ലുവിളിയാണ്. മാര്‍സ് മിഷനിലൂടെ ഏറ്റെടുക്കുന്ന ഈ വെല്ലുവിളികള്‍ യുഎഇയുടെ വ്യാവസായിക മേഖലയുടേയും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടേയും പ്രധാന ഘടകങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അറിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്വ്യവസ്ഥ വേണമെന്ന് യു എ ഇ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നു എന്നും, ആ ദിശയില്‍ എമിറാത്തി യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഉപരാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മാര്‍സ് മിഷന്‍ വിഭാവനം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

സയന്‍സ് ഡാറ്റാ വിശകലനത്തിലും ഗവേഷണത്തിലും മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിട്ടുള്ളത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top