25 April Thursday

അൽ ഐൻ മലയാളി സമാജം അഭിനയ കളരി

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

അൽ ഐൻ> അൽ ഐൻ മലയാളി സമാജം 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അഭിനയ കളരി സമാപിച്ചു.  പ്രശസ്ത സിനിമാ-നാടക സംവിധായകൻ  ഷൈജു അന്തിക്കാടിന്റെ മുഖ്യശിക്ഷണത്തിൽ ഇന്ത്യൻ സോഷ്യൽ സെന്ററിൽ മെയ് 9ാം മുതലാണ് അഭിനയ കളരി തുടങ്ങിയത്.

 അഭിനയ മേഖലയുടെ സമസ്ത മേഖലകളേയും പ്രതിപാദിച്ചു നടത്തിയ ക്ലാസ്സുകൾക്ക് കുട്ടികളടക്കമുള്ള കലാപ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത്.അൽ ഐനിലെ മികച്ച കലാകാരൻമാർക്കും കലാകാരികൾക്കുമൊപ്പം ഇത്തരം ഒരു പഠന ക്ലാസിൽ തന്റെ അഭിനയ പാഠങ്ങൾ പങ്കുവെക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം ഷൈജു അന്തിക്കാട് സമാപന സമ്മേളനത്തിൽ പങ്കു വെച്ചു.

സമാജം പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ സമാജം സെക്രട്ടറി സലിം ബാബു സ്വാഗതവും സാഹിത്യ വിഭാഗം അസിസെക്രട്ടറി അൻവർ സാദത്ത് നന്ദിയും പറഞ്ഞു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ  ഷൈജു അന്തിക്കാട് വിതരണം ചെയ്തു. അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ അനുഭവം പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു.  ഷൈജു അന്തിക്കാടിനെ ഐ എസ് സി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. ക്യാമ്പ് ഡയറക്ടർമാരായ ഡോ.സുനീഷ് , നൗഹാൻ തുടങ്ങിയവർ മൂന്നു ദിവസം നീണ്ട ക്യാമ്പിനു നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top