26 April Friday

യുകെ മല്ലു സ്ട്രെയ്ഞ്ചർസ് നെെറ്റ് സീസൺ 2

വെബ് ഡെസ്‌ക്‌Updated: Tuesday Jan 3, 2023

ലണ്ടൻ> ആഘോഷങ്ങളുടെ അത്ഭുത ചെപ്പ് തുറന്ന് വച്ച് മല്ലു സ്ട്രെയ്ഞ്ചർസ് നെെറ്റ് ( Mallu strangers Night)ന്റെ രണ്ടാം പതിപ്പിലേക്ക് യു കെ മലയാളികളെ സംഘാടകർ സ്വാഗതം ചെയ്യുന്നു. പരസ്പരം അറിയാത്ത U.K യിലെ മലയാളികൾക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവർണ്ണാവസരമൊരുക്കുകയാണ്  Mallu Strangers Night  എന്ന പരിപാടിയുടെ രണ്ടാം പതിപ്പ്.

 

നവംബറിൽ ചെസ്റ്ററിൽ നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. Mallu strangers night ന്റെ രണ്ടാം പതിപ്പ് മാർച്ച്‌ 11 മുതൽ 13 വരെ ഇംഗ്ലണ്ട്-സ്കോട്ലൻഡ് അതിർത്തിയിൽ ഉള്ള LAKE DISTRICTൽ  ലാണ്  സംഘടിപ്പിക്കുന്നത്.

മുൻകൂട്ടി റിസർവ് ചെയ്തു പങ്കെടുക്കുന്നവർക്കായി ആദ്യ പതിപ്പിലെ പോലെ തന്നെ കേരളത്തിലെ നാടൻ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ , ലൈവ് മ്യൂസിക്, താമസം, പിറന്നാൾ ആഘോഷം,ക്യാമ്പ് ഫയർ തുടങ്ങിയ  പ്രോഗ്രാമുകൾക്കൊപ്പം Mountain Hiking, Silent Disco ഉൾപ്പെടെയുള്ള ഒട്ടനവധി പുതുമയുള്ള പരിപാടികളും ഈ ഒത്തു ചേരലിന്റെ  രണ്ടാം പതിപ്പിൽ ഒരുക്കിയിട്ടിട്ടുള്ളതായി സംഘാടകരായ സാഞ്ചസ് കുന്നതൊള്ളി,സൂരജ് അബ്ദുറഹ്മാൻ നടുക്കണ്ടി,ഷിജാസ് കുന്നത്തൊടിയിൽ,ശരണ്യ കുന്നത്,മേരി കൊടിഞ്ഞൂർ,അമൽ ചന്ദ്രൻ,ഷിഫാ മാട്ടുമ്മത്തൊടി,റിൻഷാദ് വഴങ്ങോടൻ,ഷാനിൽ കൊടുവാഴക്കൽ,ഷെബിൻ പുന്നോത്ത്‌,അൻസി മീര സാഹിബ് ,ജഹാന കൊക്കത്ത്‌ എന്നിവർ അറിയിച്ചു.

ടിക്കറ്റുകൾക്കായി +44 7368 235110 എന്ന നമ്പറിലോ british_malayaali എന്ന ഇൻസ്റ്റാഗ്രാം പേജിലോ  ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top