ലണ്ടൻ> യു കെയിലെ യെസ് ലൈഫ് ഇവെന്റ്സ് ഡെർബിയിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ മല്ലു ഓണം ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു. യു കെയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു മലയാളികളുടെ ക്യാമ്പിംഗ് അരങ്ങേറുന്നത്. യു കെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ട് ദിവസങ്ങളാണ് മല്ലു ക്യാമ്പ് ഓണം കാഴ്ചവെച്ചത്.
യു കെയിലെ മലയാളികൾക്ക് വേണ്ടി രണ്ട് ദിവസത്തെ താമസ സൗകര്യവും, അത്തം പൂക്കളവും, മലയാളി മങ്ക മത്സരവും , സോഷ്യൽ ഡാൻസർ സൈമൺ സമാക്കി നേതൃത്വം നൽകിയ ഓണം ഫ്ലാഷ് മൊബ്, ഡി.ജെ മാവേലി , യുകെയിലെ പ്രമുഖ മലയാളി മ്യൂസിക് ബാൻഡുകളും, ഐഡിയ സ്റ്റാർ സിങ്ങർ മുൻ മത്സരാർത്ഥി വില്യംസ് ഐസക് ന്റെ ലൈവ് മ്യൂസിക്കും, വടം വലി , ചാക്കിലോട്ടം എന്നിങ്ങനെയുള്ള രസകരമായ വിവിധ ഓണം ഗെയിംസും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാടൻ കേരള വിഭവങ്ങളും ഓണം സദ്യയും അടങ്ങിയ ഗംഭീര വിരുന്നും പരിപാടിയുടെ മാറ്റ് കൂട്ടി.
ആടിയും, പാടിയും, കഥ പറഞ്ഞും, ഉത്സവലഹരിയിലെന്ന പോലെ മതിമറന്ന മല്ലു അപരിചിതർക്കിടയിലേക്ക് ഒട്ടേറെ വഴിപോക്കരും പങ്കുചേർന്നു . യു.കെയിലെ മലയാളികൾക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ പരസ്പരം പങ്കുവെക്കാനുമുള്ള ഒരു സുവാരണാവസരം കൂടിയായിരുന്നു ഈ ഒരു ഒത്തുചേരൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..