ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ ഏപ്രിൽ 29 നു നടത്തിയ ആദ്യ സൂര്യകാന്തി ബാച്ചിന്റെയും ജൂൺ 11 നു നടത്തിയ മൂന്നാമത്തെ കണിക്കൊന്ന ബാച്ചിന്റെയും പരീക്ഷാഫലം പ്രഖ്യാപിച്ചു. 10 മേനി നേട്ടമാണ് ദുബായ് ചാപ്റ്റർ സ്വന്തമാക്കിയതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. വിജയികളായ എല്ലാ കുട്ടികൾക്കും ആശംസകളും നേർന്നു.
സൂര്യകാന്തി പരീക്ഷ എഴുതിയ 28 കുട്ടികളിൽ 26 കുട്ടികൾ A+, രണ്ട് കുട്ടികൾ എ എന്നീ ഗ്രേഡുകൾ നേടിക്കൊണ്ട് ആമ്പൽ കോഴ്സിലേക്ക് യോഗ്യത നേടി .11 കുട്ടികൾ 100ഇൽ 100 മാർക്കും നേടികൊണ്ട് വിജയത്തിന് മാറ്റുകൂട്ടി .കണിക്കൊന്ന പരീക്ഷ എഴുതിയ 47 കുട്ടികളും A+ നേടി സൂര്യകാന്തി കോഴ്സിലേക്ക് പ്രവേശനം നേടി . 26 കുട്ടികൾ 100/100 മാർക്ക് നേടി.
സൂര്യകാന്തി കോഴ്സിലേക്ക് ലാറ്ററൽ എൻട്രി പരീക്ഷ എഴുതിയ 5 കുട്ടികളും 60 മാർക്കോടെത്തന്നെ കോഴ്സിലേക്ക് യോഗ്യരായി .ജോയിന്റ് കൺവീനർ ജ്യോതി രാംദാസ് സ്വാഗതം പറഞ്ഞു . അധ്യാപകൻ സുഭാഷ് ദാസ് അധ്യക്ഷനായി . സെക്രട്ടറി പ്രദീപ് , പ്രസിഡന്റ് സോണിയ ഷിനോയ് കൺവീനർ ഫിറോസിയ, ജോയിന്റ് കൺവീനർ റംഷി മുഹമ്മദ് , IT ജോയിന്റ് കൺവീനർ വിപിൻ ,മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ , കോർഡിനേറ്റർസ് , അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു . അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന ടീച്ചർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..