29 November Wednesday

പ്രവാസി മലയാളി മുഹമ്മദ് ഫസിലിന് ഡോക്ടറേറ്റ് ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

മുഹമ്മദ് ഫസി

ദമാം> ദഹ്റാന്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ എഫ് യു പി എം)  നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍ എഞ്ചീനിയറിങിലെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്. പ്രവാസി മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്നത് അത്യപൂർവ നേട്ടമാണ്.  

കൊല്ലം ടികെഎം. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെകും കഴിഞ്ഞ ശേഷമാണ് കെ എഫ് യു പി എമ്മില്‍ പിഎച്ഡിക്ക് പ്രവേശനം ലഭിച്ചത്. പഠന വേളയിൽ കെ എഫ് യു എമ്മിലെ സിവിൽ ആൻഡ് എൻവിറോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. പഠന കാലയളവിൽ അദ്ദേഹം നിരവധി ജേർണൽ, കോൺഫറൻസ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും പ്രസിദ്ധീകരിച്ചു.

സൗദി ലുലു കിഴക്കൻ പ്രവിശ്യ മുന്‍ റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീറിന്‍റേയും ഷക്കീല അബ്ദുൽ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസിൽ. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുൽ ബഷീർ, ഹാറൂൺ ബഷീർ എന്നിവര്‍ സഹോദരങ്ങളാണ്‌. ഭാര്യ:  ഷഹ്‌മ ഉസ്മാൻ. മക്കൾ: ഫർഹ, ഇഹ്‌സാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top