20 April Saturday

കോഴിക്കോട് സ്വദേശി സലാലയിലെ പള്ളിയിൽ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2022

സലാല> കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി നിട്ടംതറമ്മൽ മൊയ്‌തീൻ (56) ആണ്​ മരിച്ചത്. സലാല സാദയിലെ ഖദീജ മസ്‌ജിദിൽ വെള്ളിയാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മൃതദേഹത്തിന് സമീപത്തു നിന്നും​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. സംഭവത്തെ തുടർന്ന് പള്ളിയിൽ നമസ്‌കാരം നിർത്തി വെച്ചു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം, ഷംസുദ്ദീന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top