09 May Thursday

കേരളപ്പിറവിദിനാഘോഷം; മലയാളം മിഷന്‍ അധ്യാപകരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 7, 2021

അധ്യാപകരെ മലയാളം മിഷന്‍ അബുദാബി ആദരിച്ചപ്പോള്‍

അബുദാബി > കേരള സോഷ്യല്‍ സെന്ററിന്റേയും മലയാളം മിഷന്‍ അബുദാബിയുടെയും സംയുക്താഭിമുഖ്യത്തില്‍ അറുപത്തഞ്ചാമത് കേരളപ്പിറവി ദിനാഘോഷം 'ഭൂമിമലയാളം 2021' തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്‌തു‌.

കേരള സോഷ്യല്‍ സെന്റര്‍ ആക്‌ടിങ്ങ് പ്രസിഡന്റ് ലായിന മുഹമ്മദ്‌ അദ്ധ്യക്ഷയായി. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. മലയാളം മിഷന്‍ യുഎ ഇ കോര്‍ഡിനേറ്റര്‍ കെ. എല്‍. ഗോപി, ലോക കേരള സഭ അംഗം എ. കെ. ബീരാന്‍കുട്ടി, ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോജോ അം ബൂക്കന്‍, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എഡ്യുക്കേഷണല്‍ സെക്രട്ടറി ഷബീര്‍ അള്ളാംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ നടന്‍ നെടുമുടി വേണു, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ജനകീയ ഗായകന്‍ വി. ശശീധരന്‍ മാസ്റ്റര്‍, മാപ്പിളപ്പാട്ട് ഗായകന്‍ വി. എം. കുട്ടി, തിരുവനന്തപുരം ആര്‍.സി.സി. സ്ഥാപകഡയറക്ടര്‍ ഡോ. എം കൃഷ്ണന്‍ നായര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ പ്രൊഫ. പാലക്കീഴ് നാരായണന്‍ എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ടാണ് സാംസ്‌കാരിക സമ്മേളനം ആരം ഭിച്ചത്. അനുശോചനപ്രമേയം മലയാളം മിഷന്‍ അബുദാബി ജോ. കണ്‍വീനര്‍ ജിനി സുജില്‍ അവതരിപ്പിച്ചു. എം ടി വാസുദേവന്‍ നായര്‍ നായര്‍ രചിച്ച ഭാഷാ പ്രതിജ്ഞ മലയാളം മിഷന്‍ വിദ്യാര്‍ത്ഥിനി അഞ്ജലി വേത്തൂര്‍ സദസ്സിനു ചൊല്ലിക്കൊടുത്തു. അധ്യാപന പാതയില്‍ സേവനാത്മകവും ത്യാഗസന്നദ്ധവുമായ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ മലയാളം മിഷന്‍ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. മലയാളം മിഷന്‍ അധ്യാപിക സംഗീത ഗോപകുമാര്‍ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. തുടര്‍ന്ന് കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗവും അധ്യാപകരും മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളും വൈവിദ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. മലയാളം മിഷന്‍ അധ്യാപിക സിന്ധു ജി. നമ്പൂതിരി കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ മലയാളം മിഷന്‍ അബുദാബി കോര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ജമാല്‍ മൂക്കുതല നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top