26 April Friday

മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഓണ്‍ലൈന്‍ അധ്യാപക പരിശീലനം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 സൗദി അറേബ്യ> കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്ററിന്റെ നേതൃത്വത്തില്‍  ഓണ്‍ലൈന്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ വിദഗ്ധ പരിശീലകനും ഭാഷാ അധ്യാപകനുമായ ഡോ.എം.ടി ശശി, ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി എന്നിവര്‍ പരിശീലന പരിപാടിക്ക്  നേതൃത്വം നല്‍കി. സൗദി ചാപ്റ്റര്‍ പ്രസിഡന്റ് എംഎം.നഈം, സെക്രറട്ടറി താഹ കൊല്ലേത്ത്, ഷിബു തിരുവനന്തപുരം, നൗഷാദ് കോര്‍മത്ത് ,മാത്യു തോമസ് നെല്ലുവേലില്‍ ,വിദഗ്ധ സമിതി അംഗങ്ങളായ നന്ദിനി മോഹന്‍, ഷാഹിദ ഷാനവാസ്, രമേശ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന ആദ്യഘട്ട അധ്യാപക പരിശീലന പരിപാടിയില്‍ സൗദിയിലെ വിവിധ മേഖലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 115 അദ്ധ്യാപകര്‍ പങ്കെടുത്തു. മലയാളം മിഷന്റെ  മാതൃഭാഷാ പഠന കോഴ്‌സുകളില്‍ പിന്തുടരുന്ന ആധുനികവും ശാസ്ത്രീയവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ പാഠ്യപദ്ധിതിയെയും പഠനബോധന രീതികളെയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് രണ്ടു ദിവസത്തെ പരിശീലന ശ്രദ്ധേയമായി.വിദഗ്ധ സമിതി അംഗങ്ങളായ റെനില പദ്മനാഭന്‍,രശ്മി.ആര്‍, ലീന കോടിയത്ത്, സനില്‍, സീബ കൂവോട്, നിഷ നൗഫല്‍, ജാസ്മിന്‍ അമീന്‍, സുജ രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സര്‍ഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷന്റെ പഠനബോധന രീതി രൂപപ്പെടുത്തിയിട്ടുള്ളത്. അധ്യാപകര്‍ക്കായി രണ്ടാം ഘട്ട പരിശീലനവും ഡിജിറ്റല്‍ സ്‌കില്‍ പരിശീനവും ചാപ്റ്റര്‍ തല ശില്‍പശാലയും തുടര്‍ന്നുള്ള മാസങ്ങളില്‍ നടത്തുന്നതാണ്. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയിലെ എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള നേരിട്ടുള്ള ക്ലാസ്സുകള്‍ക്കുമുള്ള  പ്രവേശനോത്സവങ്ങള്‍ നടന്നുവരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top