10 December Sunday

മലയാളം മിഷൻ പഠനോത്സവം; അജ്‌മാൻ ചാപ്റ്ററിന് 100 ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2023

അജ്‌മാൻ > മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവങ്ങളിൽ 100 ശതമാനം വിജയം കൊയ്‌ത് അജ്‌മാൻ ചാപ്റ്റർ. മലയാളം മിഷൻ നടത്തിവരുന്ന കോഴ്‌സുകളിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി മറ്റൊരു കോഴ്‌സിലേക്ക് പ്രവേശനം നേടുന്ന മൂല്യനിർണയ രീതിയാണ് പഠനോത്സവങ്ങൾ. പരീക്ഷ എന്ന പ്രയോഗത്തിൽ അടങ്ങിയിരിക്കുന്ന മത്സരസ്വഭാവത്തെ ഇല്ലായ്‌മ ചെയ്‌തുകൊണ്ട് പഠിതാക്കളുടെ ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന ശാസ്ത്രീയമായ മൂല്യനിർണയരീതിയാണ് ഇത്.



ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ, മലയാളി ആർട്‌സ് ആൻഡ് സോഷ്യൽ സെന്റർ (മാസ്സ്) അജ്‌മാൻ, ഉം അൽ ഖുവൈൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്‌ത 25 ക്ലാസ്സുകളിൽ നിന്നായി 93 കണിക്കൊന്ന വിദ്യാർത്ഥികളും, 22 സൂര്യകാന്തി വിദ്യാര്ഥികളുമാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. ഏപ്രിൽ 30ന് അജ്‌മാൻ അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന പഠനോത്സവത്തിന് യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, പ്രസിഡന്റ്‌ ഫാമി ശംസുദ്ധീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, വൈസ് പ്രസിഡന്റ്‌ പ്രജിത്, ജോയിന്റ് സെക്രട്ടറി ഷെമിനി സനിൽ, കൺവീനർ ദീപ്‌തി ബിനു, കോർഡിനേറ്റർ അഞ്ചു ജോസ്, രതീഷ് കെ പി, ശ്രീവിദ്യ രാജേഷ്, ജമാൽ, മലയാളം മിഷൻ അധ്യാപകരായ രാജേന്ദ്രൻ, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മലയാളം മിഷൻ ഡയറക്ട‌ർ മുരുകൻ കാട്ടാക്കട പഠനോത്സവം ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്‌തു. ഭാഷാധ്യാപകൻ സതീഷ് മാഷ് പഠനോത്സവത്തിന് മേൽനോട്ടം വഹിച്ചു.

മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കടയും, രജിസ്ട്രാർ വിനോദ് വൈശാഖിയും, ഭാഷ അധ്യാപകൻ സതീഷും സംയുക്തമായാണ് പഠനോത്സവ ഫലങ്ങൾ പ്രഖ്യാപിച്ചത്. മികച്ച വിജയം നേടിയ അജ്‌മാൻ ചാപ്റ്ററിലെ എല്ലാ വിദ്യാർത്ഥികൾക്കും മലയാളം മിഷൻ  അനുമോദനങ്ങൾ നേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top