20 April Saturday

മലയാളം മിഷൻ അധ്യാപക പരിശീലന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

അൽ ഐൻ> "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം " സന്ദേശവുമായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ അൽ ഐൻ ചാപ്റ്ററും അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച  മലയാളം മിഷൻ അധ്യാപക പരിശീലന ക്യാമ്പ്  ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ്  മുബാറക് മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചു.

മലയാളം മിഷൻ വൈസ് ചെയർമാൻ ഡോ. ശശിസ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ചാപ്റ്റർ ജോയിൻ കൺവീനർ  സുരേഷ് തിരുക്കുളം സ്വാഗതം പറഞ്ഞു. ചാപ്റ്റർ സെക്രട്ടറി  റസിയ ഇഫ്ത്തിക്കർ നാട്ടിൽ നിന്നു വന്ന അധ്യാപകരെ പരിചയപ്പെടുത്തി. തുടർന്ന് യു.എ.ഇ കോർഡിനേറ്റർ കെ.എൽ ഗോപി , ചാപ്റ്റർ പ്രസിഡന്റും ലോക കേരളാസഭാംഗവുമായ ഇ.കെ സലാം, ഐ.എസ്.സി. ജനറൽ സെക്രട്ടറി  മണികണ്ഠൻ, ചാപ്റ്റർ ജോയിൻ സെക്രട്ടറി  സന്തോഷ് കുമാർ ഇടച്ചേരി, ചാപ്റ്റർ കോർഡിനേറ്ററും ഐ.എസ്.സി സാഹിത്യ വിഭാഗം സെക്രട്ടറി  നൗഷാദ് SKM എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ  വിനോദ് വൈശാഖി , ഭാഷാധ്യാപകൻ ടി.സതീഷ് കുമാറും സംസാരിച്ചു. ഐ.എസ് സി സാഹിത്യ വിഭാഗം അസി.സെക്രട്ടറി  അബൂബക്കർ വേരൂർ നന്ദി രേഖപെടുത്തി.

തുടർന്ന് നടന്ന മലയാളം മിഷൻ പരിശീലകർക്ക് കവിതയും, കഥയും , അഭിനയവും വായ്ത്താരികളുമായി ക്യാമ്പ് സജീവമായി. ശ്രീ. വിനോദ് വൈശാഖിയും ടി. സതീഷ് കുമാറും ക്യാമ്പിന് നേതൃത്യം നൽകി. മലയാളം മിഷൻ അധ്യാപകരാകാൻ താല്പര്യത്തോടെ എത്തിയ മുപ്പതോളം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മെയ് 25 ന് ക്യാമ്പ് സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top