20 April Saturday

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

കുവൈറ്റ് സിറ്റി> മലയാളം മിഷന്റെ കുവൈറ്റ് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ ആയ ജെ. സജിയുടെ നേതൃത്വത്തില്‍  മലയാളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്‌ ചാപ്റ്റര്‍ പുന:സംഘടിപ്പിച്ചത്. പ്രൊഫ: വി അനില്‍ കുമാര്‍ ചെയര്‍മാനായും, എബി വാരിക്കാട്, ആര്‍. നാഗനാഥന്‍, ബഷീര്‍ ബാത്ത, പ്രേമന്‍ ഇല്ലത്ത്, സത്താര്‍ കുന്നില്‍, ഷെരീഫ് പിടി, ഷെരീഫ് താമരശ്ശേരി, ശ്രീം‌ലാല്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കും.

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയിലേക്ക് ജ്യോതിദാസ് (ചെയര്‍മാന്‍), ജി സനല്‍ കുമാര്‍ (പ്രസിഡന്റ്), ബോബിന്‍ ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ജെ സജി (സെക്രട്ടറി), ആസഫ് അലി അഹമ്മദ് (ജോയിന്റ് സെക്രട്ടറി), സജീവ് എം. ജോര്‍ജ്ജ് (കണ്‍‌വീനര്‍) എന്നിവരെയും വിവിധ മേഖലകളിലെ കോര്‍ഡിനേറ്റര്‍‌മാരായി വിനോദ് കെ. ജോണ്‍ (കല കുവൈറ്റ്), ബിന്ദു സജീവ് (സാരഥി കുവൈറ്റ്), സീമ രെജിത്ത് (സാരഥി കുവൈറ്റ്), ബൈജു ജോസഫ് (കുവൈറ്റ് കെ.കെ.സി.എ), ഷാജിമോന്‍ ജോസഫ് (എസ്.എം.സി.എ. കുവൈറ്റ്), സന്ദീപ് സദാശിവന്‍ പിള്ള (കുവൈറ്റ് എന്‍.എസ്.എസ്), ശ്രീഷ ദയാനന്ദന്‍ (ഫോക്ക്), ലിജു എബ്രഹാം (കെ.എം.ആര്‍.എ), പി പ്രേം‌രാജ് (പല്‍‌പക്), ബിജു ആന്റണി (ഫോക്ക്) എന്നിവരേയും തിരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top