18 April Thursday

അൽ ഐൻ ചാപ്റ്ററിൽ ഭൂമി മലയാളം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

ദുബായ് > മലയാള മിഷൻ അൽ ഐൻ ചാപ്റ്റർ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഭൂമി മലയാളം പരിപാടി ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ മുസ്തഫ മുബാറക് ഉദ്ഘാടനം ചെയ്തു.  മലയാളം മിഷൻ അൽ ഐൻ ചാപ്റ്റർ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷനായി. ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി  റസിയ ഇഫ്ത്തിക്കർ സ്വാഗതവും, ഡോ. സുനീഷ് കൈമല ഭാഷാ പ്രതിജ്ഞ ചൊല്ലി.

ചാപ്റ്റർ പ്രസിഡന്റും ലോക കേരളാ സഭാംഗവുമായ  ഇ കെ സലാം , ഐ.എസ്.സി സെക്രട്ടറി  മണികണ്ഠൻ, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ  ജിമ്മി, കൺവീനർ  സുരേഷ്, ഐ.എസ് സി . ട്രഷറർ സാദിഖ് ഇബ്രാഹീം,ചാപ്റ്റർ വൈസ് പ്രസിഡന്റ് സോണിലാൽ, ഐ.എസ്.സി വുമൺസ് ഫോറം സെക്രട്ടറി ബബിത ശ്രീകുമാർ , അൽ ഐൻ താരാട്ട് ആക്ടിംഗ് പ്രസിഡന്റ്  ശാലിനി സഞ്ജു , മലയാളി സമാജം പ്രസിഡന്റ്  റസ്സൽ മുഹമ്മദ് സാലി, ഇൻകാസ് ആക്ടിംഗ് പ്രസിഡന്റ്  ഷമാസ് എന്നിവർ സംസാരിച്ചു. അധ്യാപകർക്കുള്ള ഐ.ഡി കാർഡും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തുടർന്ന് മലയാളം മിഷൻ കുട്ടികളുടേയും അധ്യാപകരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top