26 April Friday

കേരള പിറവി ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

അബുദാബി> അബുദാബി മലയാളി സമാജവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും മലയാളം മിഷൻ പഠിതാക്കൾക്കുള്ള സർട്ടീഫിക്കറ്റ് വിതരണവും എം എം ഹസ്സൻ നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് റഫീക് കയനയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകരൻ, പ്രസിഡണ്ട് വി. പി. കൃഷ് ണ കുമാർ, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംസാരിച്ചു.മലയാളം മിഷൻ സമാജം മേഖല കോർഡിനേറ്റർ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ് സ്വാഗതവും ജോ. സെക്രട്ടറി മനു കൈനകരി നന്ദിയും പറഞ്ഞു.

തുടർന്ന് മലയാളം മിഷൻ കണിക്കൊന്ന പഠനോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ സമാജത്തിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമാജം ഭരണ സമിതി അംഗളായ ലൂയിസ് കുര്യാക്കോസ്, രഖിൻ സോമൻ, അജാസ് അപ്പാടത്ത്, റിയാസ്, എ.എം. അൻസാർ, സാബു അഗസ്റ്റിൻ, അനിൽ കുമാർ ടി  ഡി. എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.തുടർന്ന് നടന്ന മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച കേരളത്തനിമയാർന്ന കലാപരിപാടികൾക്ക് ബിജു വാരിയർ, മലയാളം മിഷൻ അധ്യാപകരായ അനിൽ കുമാർ, നൗഷിദ ഫസൽ, സംഗീത ഗോപകുമാർ , ബിൻസി ലെനിൻ, ഭാഗ്യദീപം രാജീവ്, ശ്രീലക്ഷ്മി, അനീഷ് ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ അബുദാബി ഇൻകാസ് ഭാരവാഹികളായ സലീം ചിറക്കൽ, നിബു സാം ഫിലിപ്പ് എന്നിവരിൽ നിന്നും എം എം ഹസ്സൻ മുഖേനെ സമാജത്തിന് നൽകിയ 110 പുസ്തകങ്ങൾ സമാജം പ്രസിഡണ്ട് റഫീഖ്, ലൈബ്രറിയൻ അബ്ദുൾ റഷീദ്, ലൈബ്രറി ചുമതലയുള്ള അനിൽ കുമാർ എന്നിവർ ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top