25 April Thursday

മലയാളം മിഷൻ ജിസാൻ മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022

ജിസാൻ> കേരള സർക്കാരിൻറെ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ ജിസാൻ മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജിസാൻ ടാമറിൻഡ് ഹോട്ടലിൽ ചേർന്ന ജിസാനിലെ  സാമൂഹിക പ്രവർത്തകരുടെ യോഗത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ  സെക്രട്ടറി താഹ കൊല്ലേത്ത് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.  " എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്ന ലക്ഷ്യവുമായി ആഗോള തലത്തിൽ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ബൃഹത്തയ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്‌തു.

ജിസാനിലെ വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ് ഇസ്‌മായിൽ മാനു, അബ്‌ദുൾ ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത്, ഖാലിദ് പട്‌ല, വെന്നിയൂർ ദേവൻ, സജീർ കൊടിയത്തൂർ, മുഹമ്മദ് സാലിഹ് കാസർഗോഡ്, ഡോ.ജോ വർഗീസ്, കെ.ഷാഹിൻ, പി.അബ്‌ദുൾ അസീസ്, മുഹമ്മദ് അനസ്, നൗഷാദ് വാഴക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യോഗത്തിൽ മലയാളം മിഷൻ ജിസാൻ മേഖല കോ-ഓർഡിനേറ്റർ ഡോ.രമേശ് മൂച്ചിക്കൽ സ്വാഗതവും ഡോ.ഷഫീഖ് റഹ്‍മാൻ തൊട്ടോളി നന്ദിയും പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് സാംസ്‌കാരിക സംഗമവും മാതൃഭാഷാ പ്രതിജ്ഞയും ഈ മാസം 18 ന് ജിസാനിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ഡോ.രമേശ് മൂച്ചിക്കൽ (കോ-ഓർഡിനേറ്റർ) ഡോ.മൻസൂർ നാലകത്ത് (പ്രസിഡൻറ്), ഡോ.ജോ വർഗീസ് നൗഷാദ് വാഴക്കാട് (വൈസ് പ്രസിഡന്റുമാർ), സജീർ കൊടിയത്തൂർ (സെക്രട്ടറി), പി.അബ്‌ദുൾ അസീസ് മുഹമ്മദ് അനസ് (ജോയിൻറ് സെക്രട്ടറിമാർ), ഡോ.ഷഫീഖ് റഹ്‍മാൻ തൊട്ടോളി (ട്രഷറർ) എന്നിവർ ഭാരവാഹികളായ പുതിയ മേഖലാകമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ജിസാൻ മേഖലയിൽ മലയാളം മിഷൻറെ കൂടുതൽ പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയും ഡിസംബറിൽ പ്രവേശനോത്സവം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് മേഖലാ ഭാരവാഹികൾ അറിയിച്ചു.

പ്രവാസി വിദ്യാർത്ഥികൾക്കായി കേരള സർക്കാരിൻറെ അംഗീകൃത മലയാളം കോഴ്‌സായ 'കണിക്കൊന്ന' സർട്ടിഫിക്കറ്റ് കോഴ്‌സാണ് ജിസാൻ മേഖലയിലെ പഠനകേന്ദ്രങ്ങളിൽ ആരംഭിക്കുന്നത്.  മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ,റിയാദ്, ദമ്മാം, തബൂക്ക്, ജിസാൻ, അൽഖസീം, അബഹ എന്നി ഏഴ് മേഖലകളിലായി എഴുപതിലധികം പഠനകേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top