26 April Friday

മലയാളം മിഷൻ അധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 13, 2023

അബുദാബി> മലയാളം മിഷൻ അബുദാബി ചാപ്റ്ററിലേക്കുള്ള അധ്യാപകരുടെ സൗജന്യ പരിശീലനം മെയ് 20, 21 (ശനി, ഞായർ) ദിവസങ്ങളിൽ അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10ന്  പരിശീലനംതുടങ്ങും. രജിസ്‌ട്രേഷൻ രാവിലെ 9 .30 ന് ആരംഭിക്കും.

മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി. ഭാഷാധ്യാപകൻ ടി. സതീഷ്‌കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍.

മലയാളം മിഷന്‍ അബുദാബി ചാപ്റ്ററിനു കീഴിൽ കീഴില്‍ കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, അബുദാബി സിറ്റി, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ മേഖലകളിൽ എഴുപതിലേറെ സെന്ററുകളിലായി തൊണ്ണൂറോളം നിസ്വാർത്ഥരായ അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു. വിവിധ മേഖലകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്കായി മെയ് 22 ന് സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിലൂടെ ആരംഭിക്കുന്ന സെന്ററുകളിലേയ്ക്ക് വേണ്ട അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനാണ് അധ്യാപക പ്രതിശീലനക്കളരി സംഘടിപ്പിക്കുന്നത്.

അബുദാബി, മുസഫ, ബനിയാസ്, ബദാസായിദ്, അൽ ദഫ്‌റ പ്രാദേശികളിൽ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് സൗജന്യമായി മലയാള ഭാഷ പഠിപ്പിക്കുവാൻ താത്പര്യമുള്ളവർ മെയ് 18 നകം കേരള സോഷ്യൽ സെന്റർ (02 6314455), അബുദാബി മലയാളി സമാജം (050 2688458), ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ (02 6424488) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്  മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top