26 April Friday

മലയാളം മിഷൻ ഭാഷാ മയൂരം പുരസ്‌കാര ജേതാക്കൾക്ക് അനുമോദനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ദുബായ് > കേരള സർക്കാർന്റെ മലയാളം മിഷൻ ഭാഷാ മയൂരം പുരസ്‌കാര ജേതാക്കളായ ദുബായ് ചാപ്റ്റർ കൺവീനർ ഫിറോസിയ , ജോയിന്റ് കൺവീനർ റംഷി മുഹമ്മദ് എന്നിവരെ ആദരിച്ചു.

സ്നേഹാദരം എന്ന പേരിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ്  നോർക്ക ഡയറക്ടർ ഓ വി മുസ്തഫ ഉദ്‌ഘാടനം ചെയ്തു . മലയാളം മിഷൻ പ്രവർത്തനങ്ങൾ ദുബായിൽ ഏറ്റവും മാതൃകാപരമായി നടത്തുന്നതിൽ അദ്ദേഹം ചാപ്റ്ററിനെ അനുമോദിച്ചു . 60 രാജ്യങ്ങളിൽ വെച്ചു ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചു സർക്കാർ പുരസ്‌കാരം ലഭിച്ചവരെ അദ്ദേഹം പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു . ലോക കേരള സഭാംഗം എൻ കെ കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയിരുന്നു . ദുബായിൽ മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഏറ്റവും മാതൃകാപരം ആണെന്നും ഇപ്പോൾ ലഭിച്ച പുരസ്‌കാരങ്ങൾ പ്രവർത്തന മികവിനുള്ള അംഗീകാരം ആണെന്നും ഇത്‌ കൂടുതൽ ഉത്തരവാദിത്തം നമ്മളിൽ ഏൽപ്പിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രസിഡണ്ട് സോണിയ ഷിനോയ്‌ അധ്യക്ഷയായി.

അനീഷ് മണ്ണാർക്കാട്,എൻസി, ബാബു എം സി, പി പി അഷ്‌റഫ്, സന്തോഷ് ,അദിതി  പ്രമോദ്, ഷംസി റഷീദ് , എം ഒ രഘുനാഥ്  എന്നിവർ സംസാരിച്ചു . മിഷൻ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ഇബ്രാഹിം  ബാദുഷ , അക്ബർ എന്നിവരേയും ആദരിച്ചു.  അന്തർദേശീയ മത്സരങ്ങളിൽ വിജയികളായ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ആറു മേഖലകളിൽ നിന്നുള്ള കോർഡിനേറ്റർമാരും ജോയിന്റ്‌ കോർഡിനേറ്റര്മാരും നിരവധി അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

 ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതവും സെക്രട്ടറി പ്രദീപ് തോപ്പിൽ നന്ദിയും പറഞ്ഞു . തുടർന്ന് ഖുസൈസ്‌ , അൽ വർക്ക ക്ലാസ്സുകളുടെ പ്രവേശനോത്സവവും നടന്നു . ബാബുരാജ് മാഷ്  നേതൃത്വം കൊടുത്തു. അഡ്മിഷന് വേണ്ടി +971 55 983 9820 നമ്പറിൽ ബന്ധപ്പെടണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top