26 April Friday

മലയാളം മിഷൻ യുകെ ചാപ്‌റ്ററിൽ ‘കണിക്കൊന്ന' പഠനോത്സവം സർട്ടിഫിക്കറ്റ് വിതരണം

എബ്രഹാം കുര്യൻUpdated: Saturday Oct 9, 2021


ലണ്ടൻ> മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ കുട്ടികർക്ക്‌  വിതരണം ചെയ്‌തു.  മലയാള ഭാഷയെ സ്നേഹിക്കുന്ന യുകെയിലെ വളർന്നു വരുന്ന കുട്ടികൾ വിജയപ്രഭയിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യാഥിതിയായി.

മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്‌  വിതരണോദ്ഘാടനം നിർവ്വഹിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷനായി.   മലയാളം മിഷൻ ഭാഷാധ്യാപകൻ ഡോ.എം ടി ശശി, യുകെ നോർത്ത് റീജിയൻ കോർഡിനേറ്റർ ബിന്ദു കുര്യൻ എന്നിവർ സംസാരിച്ചു.  സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങ് നടന്ന സമയത്തുതന്നെ പല സ്കൂളുകളിലും പൊതുവേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു.

സമീക്ഷ  മലയാളം സ്കൂൾ എക്സിറ്ററിൽ ജോയിന്റ് സെക്രട്ടറി രാജി രാജന്റെ  നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു.  

കെന്റിലെ ചിസ്ലിഹസ്റ്റിൽ  സെന്റ് മാർക്ക് മിഷൻ മലയാളം  സ്കൂൾ ഡയറക്ടർ ഫാ.ടോമി എടാട്ടും  യു കെ സൗത്ത് റീജിയണിൽ  ബേസിംഗ്‌സ്‌റ്റോക്ക് മലയാളം സ്കൂൾ ചെയർമാൻ ജോബി തോമസിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും  നൽകി നിർവഹിച്ചു.

മിഡ്‌ലാൻഡ്‌സ് റീജിയണിൽ  കേരള സ്കൂൾ കവൻട്രിയുടെ ഡയറക്ടർ ബോർഡ് അംഗം ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ നൽകി നിർവ്വഹിച്ചു. യുകെ നോർത്ത് റീജിയണിൽ  കോർഡിനേറ്റർ ബിന്ദു കുര്യൻ മാഞ്ചസ്റ്റർ മലയാളം സ്കൂൾ അധ്യാപിക റീന വിത്സന് നൽകി നിർവഹിച്ചു.

യുകെയിലെ 5 മേഖലകളിൽ നിന്നുമായി 13 സ്കൂളുകളിൽനിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ചാണ്‌  കണിക്കൊന്നയുടെ  പഠനോത്സവം .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top