18 April Thursday

മലയാളം മിഷൻ ഷാർജ മേഖല മൂന്നാമത് കണിക്കൊന്നപഠനോത്സവം; മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

ഷാർജ> മലയാളം മിഷൻ  ഷാർജ മേഖല മൂന്നാമത് കണിക്കൊന്നപഠനോത്സവം മലയാളം മിഷൻ ഡയറക്‌ട‌റും കവിയുമായ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. വിവിധ പഠന കേന്ദ്ര ങ്ങളിൽ നിന്നും 101 പേരാണ് കണിക്കൊന്ന  ബാച്ചിലെ പഠനം പൂർത്തിയാക്കി പഠനോത്സവത്തിൽ പങ്കെടുത്തത്.

മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, മലയാളം മിഷൻ യു എ ഇ കോ ഓർഡിനേറ്റർ കെഎൽ ഗോപി, പൂക്കാലം എഡിറ്റർ സജു എന്നിവർ പ്രസംഗിച്ചു. അഡ്ലിന തോമസിന്റെ സ്വാഗതഗാനത്തോടെ ആരംഭിച്ച പഠനോത്സവത്തിൽ പാട്ടും, കവിതയും, കഥ പറച്ചിലുമായി  അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങ് ആഘോഷമാക്കി.

ലോക കേരള സഭ ആഗോള പ്രവാസി രചനാ മത്സരത്തിൽ ജൂനിയർ വിഭാഗം വിജയികളായ ഋതുപർണ രവീന്ദ്രൻ , ശ്രീമയി മേലത്ത്, ഫാത്തിമ നബ എന്നിവരുടെ കവിതാലാപനവും സബ് ജൂനിയർ വിഭാഗത്തിൽ ചെറുകഥ രചനയിൽ രണ്ടാ സ്ഥാനം കിട്ടിയ സാരംഗി ദേവിയുടെ കഥാകഥനവും ഉണ്ടായിരുന്നു. അധ്യാപികമാരായ ദീപ്തി, സ്മിത എന്നിവരുടെ കവിതാലാപനവും ചന്ദ്രലേഖ, ദിവാകരൻ എന്നിവരുടെ ഗാനാലാപനവും പഠനോത്സവത്തിന് ഉണർവേകി.

അധ്യാപികമാരായ എലീന, രത്ന ദിനേഷ്മാ എന്നിവർ പഠനോത്സവത്തിനു നേതൃത്വം നൽകി. ഷാർജ കോ-ഓർഡിനേറ്റർ ശ്രീകുമാരി ആന്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രതീഷ് സ്വാഗതവും, ശ്രീനി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഷാർജ മേഖല മലയാളം മിഷൻ ക്‌ളാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ- ശ്രീകുമാരി:  050309720


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top