06 December Wednesday

മലയാളം മിഷൻ സലാല ചാപ്റ്ററിന് കേരള സർക്കാരിന്റെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

സലാല> ഒമാൻ ചാപ്റ്ററിന്റെ കീഴിൽ പ്രവർത്തിച്ചു പോന്ന മലയാളം മിഷൻ സലാല മേഖലയെ  സലാല ചാപ്റ്റർ ആയി ഉയർത്തി  കേരള സർക്കാർ അനുമതി നൽകി.

17 അംഗങ്ങൾ ഉള്ള പ്രവർത്തക സമിതിയിൽ, എ. കെ. പവിത്രൻ ചെയർമാനും എ. പി. കരുണൻ പ്രസിഡന്റും  ഡോ ഷാജി പി. ശ്രീധർ സെക്രട്ടറിയും  ഹുസൈൻ കാച്ചിലോടി വൈസ് പ്രസിഡന്റും  ഹേമ ഗംഗാധരൻ  ജോയിന്റ് സെക്രട്ടറിയും റസ്സൽ മുഹമ്മദ് തുംറൈത്ത് മേഖല കൺവീനറും ആയി ചുമതല ഏറ്റെടുത്തു.

നാലു ബാച്ചുകളിലായി നിരവധി കുട്ടികൾ മലയാളം മിഷൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ട്. ഈ ക്ലാസ്സുകളിൽ പഠിച്ച് പരീക്ഷ എഴുതി പാസ്സാവുന്ന കുട്ടികൾക്ക് കേരള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകി വരുന്നു . ഈ ഭാഷാ സർട്ടിഫിക്കറ്റ് കേരള സർക്കാരിൽ തൊഴിലവസരങ്ങൾ തേടുന്നവർക്ക് സഹായകരമാണ്. സലാല മലയാളം ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബറിൽ നടക്കുമെന്ന്‌  എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top